കരുണാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി എൽ ഡി എഫിലെ സാലി കെ റ്റിയെ തെരഞ്ഞെടുത്തു.
കരുണാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി എൽ ഡി എഫിലെ സാലി കെ റ്റിയെ തെരഞ്ഞെടുത്തു.കോൺഗ്രസിലെ ഡി നടരാജ പിള്ളയെയാണ് സാലി പരാജയപ്പെടുത്തിയത്. സാലി കെ റ്റിക്ക് 9 വോട്ടുകളും നടരാജ പിള്ളക്ക് 8 വോട്ടുകളും ലഭിച്ചു. ബി ഡി ജെ എസ് അംഗവും നടരാജ പിള്ളക്കാണ് വോട്ട് ചെയ്തത്. കരുണാപുരം ഗ്രാമ പഞ്ചായത്ത് 7ാം വാർഡിൽ നിന്ന് വിജയിച്ച സാലി കെ റ്റി സി പി ഐ പ്രതിനിധിയാണ്.പന്ത്രണ്ടാം വാർഡിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച ശോഭനാമ ഗോപിനാഥ് അവിശ്വാസ പ്രമേയ ചർച്ചയിൽ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഇതോടെയാണ് ഇവിടെ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടത്. 17 വാർഡുകൾ ഉള്ള പഞ്ചായത്തിൽ ഇടതുമുന്നണിക്കും കോൺഗ്രസിനും എട്ടു വീതവും ബിഡിജെഎസ്സിന് ഒന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത്. ശോഭനാമ എൽഡിഎഫ് പക്ഷത്ത് എത്തിയതോടെ എൽഡിഎഫിന് 9 അംഗങ്ങളുടെ പിന്തുണയായി. രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ ശോഭനാമയെ പ്രസിഡൻ്റായി തെരഞ്ഞെടുത്തിരുന്നു.