ജാതി സെൻസസ് ; സർക്കാർ നിലപാട് മുന്നോക്ക വിഭാഗത്തെ പ്രീതിപ്പെടുത്താൻ: കെ പി എം എസ്
കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കുന്നതിനെതിരെ സർക്കാർ നിലപാട് സ്വീകരിച്ചതു മുന്നോക്ക വിഭാഗത്തെ സഹായിക്കുന്നതിനു വേണ്ടിയാണെന്ന് കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗവും ഇടുക്കി ജില്ലാ ദളിത് സംയുക്ത സമിതി ചെയർമാനുമായ കെ കെ രാജൻ പറഞ്ഞു. കട്ടപ്പനയിൽ നടന്ന ഇടുക്കി ജില്ലയിലെ വിവിധ ദളിത് സംഘടന നേതാക്കളുടെ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി സെൻസസ് നടപ്പിലാക്കാതെ പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്ന സർക്കാർ നിലപാട് പുന പരിശോധിക്കണമെന്നും ദലിത് ക്രൈസ്തവർക്ക് ജനസംഖ്യാനുപാതികമായ സംവരണം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ഇടുക്കി ജില്ലാ ദളിത് സംയുക്ത സമിതി ജനറൽ കൺവീനർ റെജി കൂവക്കാട്ട് അധ്യക്ഷത വഹിച്ചു. സി എസ് രാജേന്ദ്രൻ, എ പി ഭായ്, ഷിജി കൊച്ചു കുഞ്ഞ്, മനോജ് വടക്കേമുറി,കെ കെ സുശീലൻ,സാജു വള്ളക്കടവ്,എ ഡി ജോൺസൺ,സാറാമ്മ ജോസഫ്, സണ്ണി കണിയാമറ്റം,പെണ്ണമ്മ രാജൻ,സജി മംഗളാം കുന്ന്,ബാബുപത പറമ്പിൽ, ജോസഫ് മാത്യു, സിന്ധു സാബു, ഗിരീഷ് വള്ളിക്കാട് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.