ഇടുക്കി പൈനാവ് എം ആർ എസ് അങ്കണത്തിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ഐപിഎസ് സല്യൂട്ട് സ്വീകരിച്ച് സന്ദേശം നൽകി

വാഴത്തോപ്പ് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെയും പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെയും 2021-23 , 2022 - 24 ബാച്ചിലേയും പരിശീലനം പൂർത്തിയാക്കിയ 124 വിദ്യാർഥികളാണ് സ്റ്റുഡൻസ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. പൈനാവ് എം ആർ എസ് അങ്കണത്തിൽ നടന്ന പരേഡിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ഐപിഎസ് സല്യൂട്ട് സ്വീകരിച്ച് സന്ദേശം നൽകി. എസ് പി സി ജില്ലാ നോഡൽ ഓഫീസർ എസ്. ആർ. സുരേഷ് ബാബു ചടങ്ങുകൾ നിയന്ത്രിച്ചു . ഐടിഡിപി പ്രോജക്ട് ഓഫീസർ അനിൽകുമാർ ജി., സബ് ഇൻസ്പെക്ടർ സതീഷ് കുമാർ എസ്, സിനിയർ സൂപ്രണ്ട് വർഗീസ് ഇ.ഡി, ഹെഡ്മാസ്റ്റർമാരായ ജോയി കെ ജോസ്, അഞ്ജലി പി വി , പിടിഎ ഭാരവാഹികളായ സിനോജ് വള്ളാടിയിൽ , ജെസ്റ്റിൻ ജോർജ് രമേഷ് ഗോപാലൻ, ബിജു കലയത്തിനാൽ, ഗ്രാമപഞ്ചായത്തംഗം രാജു ജോസഫ് ഉൾപ്പെടെ നിരവധി രക്ഷിതാക്കളും അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.