മൂന്നാര്‍ പഞ്ചായത്തില്‍ എല്‍ ഡി എഫിന് ഭരണനഷ്ടം. പ്രസിഡന്റിനെതിരേ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി

Jan 30, 2024 - 16:25
 0
മൂന്നാര്‍ പഞ്ചായത്തില്‍ എല്‍ ഡി എഫിന് ഭരണനഷ്ടം. പ്രസിഡന്റിനെതിരേ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി
This is the title of the web page

2020 ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 21 അംഗ ഭരണസമിതിയില്‍ 11 അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ രണ്ട് അംഗങ്ങള്‍ കൂറുമാറി ഇടതുപാളയത്തിലേക്ക് പോയതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. കൂറുമാറിയവര്‍ക്ക് എല്‍ ഡി എഫ് ഭരണത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിച്ചു. പിന്നീട് രണ്ട് എല്‍ ഡി എഫ് അംഗങ്ങള്‍ കൂറുമാറി കോണ്‍ഗ്രസിലെത്തി. ഇതിനെ തുടര്‍ന്ന് ഭൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ എല്‍ ഡി എഫ് ഭരണം തുടരുകയായിരുന്നു. എന്നാല്‍ പിന്നീട് വൈസ് പ്രസിഡന്റിനെ കോണ്‍ഗ്രസ് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുകയും, കോണ്‍ഗ്രസ് അംഗത്തെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്ന് മുമ്പ് കൂറുമാറിയ രണ്ട് എല്‍ ഡി എഫ് അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കിയിരുന്നു. പ്രസിഡന്റിനെതിരെ അവിശ്വാസം നല്‍കി ആറുമാസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വീണ്ടും അവിശ്വാസ പ്രമേയത്തിനായി നോട്ടീസ് നല്‍കിയത്. പ്രസിഡന്റിനെതിരേ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് എല്‍ ഡി എഫിന് പഞ്ചായത്തില്‍ ഭരണം നഷ്ടമായത്. കോണ്‍ഗ്രസിലെ 11 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.എല്‍ ഡി എഫിലെ 8 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്തു.അവിശ്വാസ പ്രമേയം പാസായതോടെ പതിനഞ്ച് ദിവസത്തിന് ശേഷം പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow