കാഞ്ചിയാർ പഞ്ചായത്തിൽ വയോധികർക്കായി വെൽനസ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു.കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ടി മനോജ് വെൽനസ് സെൻ്റർ നാടിന് സമർപ്പിച്ചു

Jan 28, 2024 - 16:55
 0
കാഞ്ചിയാർ പഞ്ചായത്തിൽ വയോധികർക്കായി വെൽനസ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു.കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ടി മനോജ് വെൽനസ് സെൻ്റർ നാടിന് സമർപ്പിച്ചു
This is the title of the web page

സ്ത്രീകളുടെയും, വയോധികരുടെയും ആരോഗ്യം പരിപാലിക്കുക എന്ന ലഷ്യത്തോടെയാണ് വെൽനസ് സെൻ്റെർ ആരംഭിക്കാൻ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തിയത്. ഇരട്ടയാർ, കാഞ്ചിയാർ പഞ്ചായത്തുകളിൽ വയോധികർക്കും , അയ്യപ്പൻകോവിൽ , ഉപ്പുതറ പഞ്ചായത്തുകളിൽ വനിതകൾക്കുമായാണ് 5 ലക്ഷം രൂപ വീതം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചത്. ഇതിൽ ആദ്യത്തെ വെൽനസ് സെൻ്റെറാണ് കാഞ്ചിയാറിൽ പ്രവർത്തനം ആരംഭിച്ചത്. മിഷനറികൾക്കായാണ് ബ്ലോക്ക് പഞ്ചായത്ത് തുക വകയിരുത്തിയത്. കെട്ടിടവും ഭൗതികസൗകര്യവും ഒരുക്കേണ്ടത് പഞ്ചായത്തുകളാണ്. രണ്ട് പേർക്ക് ട്രെയിനിഗും മിഷനറി എത്തിക്കുന്ന കമ്പിനി നൽകും. ട്രെയിനർമാരുടെ വേദനം പഞ്ചായത്തുകൾ കണ്ടെത്തണം. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ വെൽനസ് സെൻ്ററിന്റെ ഉത്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ടി മനോജ് നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യോഗത്തിൽ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡൻ്റെ സുരേഷ് കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി പി ജോൺ, സവിത വിനു, ഷൈലാവിനോദ് കാഞ്ചിയാർ പഞ്ചായത്തംഗങ്ങളായ തങ്കമണി സുരേന്ദ്രൻ, ബിന്ദു മധുകുട്ടൻ,സന്ധ്യ ജയൻ, ജോമോൻ തെക്കേൽ , റോയി എവറസ്റ്റ് ,പഞ്ചായത്ത് സെക്രട്ടറി അജി കെ തോമസ്, കട്ടപ്പന ബ്ലോക്ക് എസ്റ്റൺഷൻ ഓഫീസർ സിബി കെ ജെ എന്നിവർ പങ്കെടുത്തു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow