വാർദ്ധക്യത്തിന് സ്നേഹത്തിൻ്റെ തണലൊരുക്കി കാഞ്ചിയാറിൽ ഒരു കൂട്ടായ്മ; സ്നേഹത്തണൽ വയോജന കൂട്ടായ്മയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ഉല്ലാസ യാത്ര

Jan 28, 2024 - 15:48
 0
വാർദ്ധക്യത്തിന്  സ്നേഹത്തിൻ്റെ തണലൊരുക്കി കാഞ്ചിയാറിൽ ഒരു കൂട്ടായ്മ; 
 സ്നേഹത്തണൽ വയോജന കൂട്ടായ്മയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ഉല്ലാസ യാത്ര
This is the title of the web page

ആടിയും പാടിയും വിനോദയാത്ര നടത്തിയും കാഴ്ചകൾ കണ്ടും സെൽഫിയെടുത്തും  ഇവർ ജീവിതം ആഘോഷമാക്കുകയാണ് . ഈ വയോജനങ്ങൾക്ക് സ്നേഹത്തിൻ്റെ തണലൊരുക്കി ഒപ്പം നിൽക്കുന്നതാവട്ടെ സ്നേഹത്തണൽ എന്ന വയോജന കൂട്ടായ്മയും. കാഞ്ചിയാർ പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വയോജന കൂട്ടായ്മയാണ് ഇത്. പ്രായമായവർ വൃദ്ധമന്ദിരങ്ങളിലും തെരുവിലും ക്ഷേത്രനടയിലും തള്ളപ്പെടുന്ന ദുരവസ്ഥ കണ്ട് മനം മടുത്താണ് ഇത്തരമൊരു കൂട്ടായ്മക്ക് രൂപം നൽകിയത്. 52 പേരടങ്ങുന്ന സംഘമാണ് കാഞ്ചിയാറ്റിൽ നിന്നും പെരിയാർ ടൈഗർ റിസർവിൻ്റെ കാഴ്ച്ചകൾ അസ്വദിക്കാനെത്തിയത്. ആഗ്രഹിച്ചെത്തിയവരെ പെരിയാർ കടുവാ സങ്കേതവും കൈവിട്ടില്ല. ആനയും, മ്ലാവും, കാട്ടുപോത്തു മൊക്കെയായി ഈ വയോധികർക്ക് പെരിയാർ കാഴ്ച്ചയുടെ വിരുന്നൊരുക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തിരിച്ചെത്തിയപ്പോൾ ഏവർക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു.മുതിർന്ന അംഗങ്ങളായ അമ്മിണി രാഘവനും അന്നക്കുട്ടിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്താണ് യാത്രയ്ക്ക് തുടക്കമായത്.പാട്ടു പാടിയും ഫോട്ടോയ്ക്ക് പോസ് ചെയ്തും അന്ത്യാക്ഷരി കളിച്ചും ഒരോരുത്തരും യാത്ര വേറിട്ടൊരു അനുഭവമാക്കി.ആദ്യഘട്ടമെന്ന നിലയിൽ സുമനസ്സുകളുടെ സഹകരണത്തോടെ നടപ്പാക്കിയതേക്കടി വിനോദയാത്ര അക്ഷരാർത്ഥത്തിൽ മനസ്സുനിറഞ്ഞ യാത്രയായി മാറി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow