എല്ലാവരും വോട്ട് ചെയ്ത് ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കണം: കളക്ടർ ഷീബാ ജോർജ്

Jan 25, 2024 - 17:00
 0
എല്ലാവരും വോട്ട് ചെയ്ത് ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കണം:  കളക്ടർ ഷീബാ ജോർജ്
This is the title of the web page

ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും വോട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. 14ാംമത് സമ്മതിദായകദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നിലവില്‍ വന്നതിന്റെ ഓര്‍മ്മ പുതുക്കുന്നതിനും ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ജനുവരി 25 സമ്മതിദായക ദിനമായി ആഘോഷിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. പരിപാടിയില്‍ കളക്ടര്‍ സദസ്സിന് സമ്മതിദായക പ്രതിജ്ഞ ചൊല്ലികൊടുക്കുകയും 18 വയസ്സ് പൂര്‍ത്തിയായ നവാഗത വോട്ടര്‍മാരായ ശ്രീക്കുട്ടി ബിജു, അനു ജോസ്, സോനാ ജോസ്, അരുണ്‍ വര്‍ഗീസ് എന്നിവര്‍ക്ക് വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 2023 പ്രത്യേകസംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ബി.എല്‍.ഒ മാരായ പീരുമേട് നിയോജകമണ്ഡലത്തില്‍ 72 ആം ബൂത്ത് നമ്പറില്‍ എല്‍സമ്മ എബ്രഹാം, ദേവികുളം നിയോജകമണ്ഡലം ആറാം ബൂത്ത് നമ്പറില്‍ അജിതാമോള്‍ എം.സി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനത്തിനുള്ള അവാര്‍ഡ് കളക്ടറില്‍ നിന്ന് ഏറ്റുവാങ്ങി. സ്വീപ് ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന അത്തപ്പൂക്കള മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രാജകുമാരി എന്‍.എസ്.എസ് കോളേജിനും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ രാജമുടി മാര്‍സ്ലീവാ കോളേജിനുമുള്ള സമ്മാനങ്ങള്‍ പരിപാടിയില്‍ വിതരണം ചെയ്തു. ഇലക്ഷന്‍ തീം സോംഗ് പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ്.നായര്‍, ദേവികുളം സബ് കളക്ടര്‍ ജയകൃഷ്ണന്‍ വി. എം, എ.ഡി.എം ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍മാരായ മനോജ് കെ, ജോളി ജോസഫ്, ദീപ കെ. പി, സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ ഷാജുമോന്‍ എം.ജെ, ഇടുക്കി തഹസില്‍ദാര്‍ ഡിക്സി ഫ്രാന്‍സിസ്, എല്‍.ആര്‍ തഹസില്‍ദാര്‍ മിനി കെ. ജോണ്‍, തൊടുപുഴ എല്‍.ആര്‍ തഹസില്‍ദാര്‍ സക്കീര്‍ കെ.എച്ച്, ഇലക്ഷന്‍ സീനിയര്‍ ഡയറക്ടര്‍ ഹരി റ്റി. എസ് തുടങ്ങി ഇലക്ഷന്‍ വകുപ്പിലെ ജീവനക്കാരും വിവിധ വകുപ്പുകളിലെ ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow