ഭൂമി തരംമാറ്റ അദാലത്ത്; ജില്ലയില്‍ 375 ഭൂമി തരംമാറ്റല്‍ ഉത്തരവുകള്‍ വിതരണം ചെയ്തു

Jan 25, 2024 - 16:54
 0
ഭൂമി തരംമാറ്റ അദാലത്ത്; ജില്ലയില്‍ 375 ഭൂമി തരംമാറ്റല്‍ ഉത്തരവുകള്‍ വിതരണം ചെയ്തു
This is the title of the web page

ഇടുക്കി ജില്ലാ ഭൂമി തരംമാറ്റം അദാലത്തില്‍ 375 ഭൂമി തരം മാറ്റല്‍ ഉത്തരവുകള്‍ വിതരണം ചെയ്തു. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിന് ഫോം 6 പ്രകാരം ഓണ്‍ലൈനായി നല്‍കിയ അപേക്ഷകളില്‍ തരംമാറ്റത്തിന് അര്‍ഹമായ 25 സെന്റില്‍ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് സൗജന്യ തരം മാറ്റം നടത്തി ഉത്തരവ് നല്‍കിയത്. രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്ത് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ആര്‍ ഡി ഓഫീസുകളില്‍ തീര്‍പ്പാക്കാതെ കിടന്ന അപേക്ഷകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കി ഉത്തരവ് വിതരണം ചെയ്യണമെന്ന സംസ്ഥാനസര്‍ക്കാര്‍ തീരുമാനമനുസരിച്ചാണ് തരംമാറ്റ അദാലത്തുകള്‍ നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. താല്‍ക്കാലിക ജീവനക്കാരെയടക്കം നിയോഗിച്ചാണ് നടപടിക്രമങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനാണ് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമുണ്ടാക്കിയതെന്നും ജലദൗര്‍ലഭ്യം അടക്കം നേരിടുന്ന പശ്ചാത്തലത്തില്‍ നിയമത്തിന്റെ ആവശ്യകത എല്ലാവരും മനസ്സിലാക്കണമെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ 100 ശതമാനം അപേക്ഷകളും തീര്‍പ്പാക്കാന്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ച വില്ലേജ് ഓഫീസ് ജീവനക്കാര്‍ മുതല്‍ സബ് കളക്ടര്‍വരെയുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നതായും കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ വെച്ച് സിബി ജോര്‍ജ്, സെലിന്‍ ജോസഫ്, ജോര്‍ജ് സി കെ, കെ മുരളീധരന്‍, തോമസ് മാത്യു, ജോബി ടി ചാക്കോ, സാജന്‍ ജി പുന്നക്കല്‍, മാത്യു വര്‍ഗീസ് എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ തരംമാറ്റ ഉത്തരവ് കൈമാറി.   ഇടുക്കി, ദേവികുളം ആര്‍ ഡി ഓഫീസുകളില്‍ വസ്തുവിന്റെ തരം മാറ്റത്തിന് അപേക്ഷിച്ചവര്‍ക്കുള്ള ഉത്തരവ് നടപടിക്രമമാണ് വിതരണം ചെയ്തത്. ഇടുക്കിയില്‍ നിന്നുള്ള 340 അപേക്ഷകളിലും ദേവികുളത്തെ 35 അപേക്ഷകളിലുമാണ് തീര്‍പ്പു കല്‍പ്പിച്ചത്,പരിപാടിയില്‍ സബ് കളക്ടര്‍മാരായ അരുണ്‍ എസ് നായര്‍, വി.എം. ജയകൃഷ്ണണ്‍, ഡെ. കളക്ടര്‍മാരായ മനോജ് കെ, ദീപ കെ പി, ജോളി ജോസഫ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അദാലത്തില്‍ വേദിയില്‍ ഉത്തരവുകള്‍ വിതരണം ചെയ്യുന്നതിന് ആറ് കൗണ്ടറുകളും ഒരു ഹെല്‍പ് ഡെസ്‌കും ഒരുക്കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow