ഇടുക്കി ബൈസൺവാലിയിൽ ഭീതി പരത്തി കാട്ടുപോത്ത്
ഇടുക്കി ബൈസൺവാലിയിൽ കാട്ടുപോത്തിറങ്ങി. ജനവാസ മേഖലയായ കാക്കകടയിലാണ് രാവിലെയോടെ കാട്ടുപോത്തിറങ്ങിയത്. ഇതുവഴി എത്തിയ കാട്ട് പോത്ത് കൃഷിയിടത്തിലും സമീപത്തും ചുറ്റി തിരിയുകയാണ്. മുമ്പ് ബൈസൺവാലി ജോസ്ഗിരി ഭാഗത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് ആളുകളെ അക്രമിക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്ന് വെടിവച്ച് കൊന്നിരുന്നു.



