ഇടുക്കി മൂന്നാര്‍ ടൗണിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി ഉണ്ടാകാത്തതിനെതിരെ പ്രതിഷേധം ശക്തം

തിരക്കേറുന്ന ദിവസങ്ങളില്‍ മൂന്നാര്‍ ടൗണില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് ഇനിയും ശാശ്വത പരിഹാരമില്ല.കാല്‍നടയാത്രയും വാഹനയാത്രയും ഒരേ പോലെ ബുദ്ധിമുട്ടാണ്. സീസണാരംഭിച്ച് സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ വലിയ തിരക്ക് മൂന്നാര്‍ ടൗണില്‍ അനുഭവപ്പെടുന്നു. പ്രശ്‌ന പരിഹാരം കാണാന്‍ ഇടക്കിടെ യോഗങ്ങള്‍ ചേരുകയും ഗതാഗത കുരുക്കഴിക്കാന്‍ തീരുമാനങ്ങള്‍ കൈകൊള്ളുകയുമൊക്കെ ചെയ്യും.
പക്ഷെ ഗതാഗത പരിഷ്കാരം നടപ്പാക്കാതെ വരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.ട്രാഫിക് അഡ്വൈസറി കമ്മറ്റി തീരുമാനങ്ങള്‍ ഏതാനും ദിവസങ്ങള്‍ മാത്രം പിന്‍തുടരുകയും പിന്നെയെല്ലാം പഴയപടിയാവുകയും ചെയ്യും. മൂന്നാറിലേക്ക് ഏറ്റവും അധികം സഞ്ചാരികള്‍ എത്തുന്ന സീസണാണ് വരാൻ പോകുന്നത്.തീരുമാനങ്ങള്‍ വിട്ടുവീഴ്ച്ചയില്ലാതെ നടപ്പിലാക്കിയില്ലെങ്കില്‍ മൂന്നാര്‍ ടൗണും പരിസരവും ഗതാഗതകുരുക്കിൽ വീര്‍പ്പ് മുട്ടും.ഇത് വിനോദ സഞ്ചാരത്തിന് വലിയ തിരിച്ചടിയുമാകും.