ഉപ്പുതറ എട്ടാം നമ്പർ - പ്ലാമൂട് - കുര്യൻ കണ്ടം റോഡിന്റെ നിർമാണ ഉത്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിച്ചു

Jan 17, 2024 - 16:40
 0
ഉപ്പുതറ എട്ടാം നമ്പർ - പ്ലാമൂട് - കുര്യൻ കണ്ടം റോഡിന്റെ നിർമാണ ഉത്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിച്ചു
This is the title of the web page

പി.എം. ജി.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി പതിനാറ് ലക്ഷത്തി ഇരുപത്തി ഏഴായിരം ( 3 16 27000) രൂപ അനുവദിച്ചു നിർമ്മിക്കുന്ന ഉപ്പുതറ എട്ടാംനമ്പർ - പ്ലാമൂട് - കുര്യൻകണ്ടം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പ്ലാമൂട് ജംഗഷനിൽ ഇടുക്കി എം.പി അഡ്വ.ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു .ഉപ്പുതറ പഞ്ചായത്തിലെ 1, 8 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണ് ഇത്. നിർമ്മാണം പൂർത്തിയാകുമ്പോൾ പ്രദേശവാസികൾക്ക് പശുപ്പാറ - ഏലപ്പാറ . എന്നിവിടങ്ങളിലേക്ക് പെട്ടന്ന് എത്തിച്ചേരാനാകും. ഗ്രാമവാസികളുടെ ചിരകാല അഭിലാഷമാണ് റോഡിന്റെ നിർമ്മാണത്തോടെ പൂർത്തിയാവുന്നത്. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഫ്രാൻസിസ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു.

പി എം.ജി.എസ്.വൈ പദ്ധതി ഓവർസീയർ ജെം തോമസ് പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് അംഗംജെയിംസ് തോക്കൊമ്പിൽ ,അഡ്വ. അരുൺ പൊടിപാറ, അപ്പച്ചൻകുട്ടി വടക്കേമുറി, ഷാൽ വെട്ടിക്കാട്ട്, ആലീസ് തോമസ്,ഷാജി ജോസഫ് , ഷോജി പി.ജെ , രാജേഷ് പി.ജെ , സന്തോഷ് കുറുമ്പനയ്ക്കൽ,ടിനു ദേവസ്യാ തുടങ്ങിയവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow