മൂന്നാര്‍ പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ വീണ്ടും അവിശ്വാസം; നോട്ടീസ് നൽകിയത് കോൺഗ്രസ് അംഗങ്ങൾ

Jan 16, 2024 - 16:31
 0
മൂന്നാര്‍ പഞ്ചായത്തില്‍  പ്രസിഡന്റിനെതിരെ
വീണ്ടും അവിശ്വാസം; നോട്ടീസ് നൽകിയത് കോൺഗ്രസ് അംഗങ്ങൾ
This is the title of the web page

എല്‍ ഡി എഫിന്റെ ജ്യോതി സതീഷ് കുമാറിനെതിരേയാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം നൽകിയത്. കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉണ്ടെങ്കിലും നിലവില്‍ മൂന്നാര്‍ പഞ്ചായത്ത് ഭരിക്കുന്നത് എല്‍ ഡി എഫാണ്.2020 ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 21 അംഗ ഭരണസമിതിയില്‍ 11 അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസാണ് അധികാരത്തിലെത്തിയത്. എന്നാല്‍ രണ്ട് അംഗങ്ങള്‍ കൂറുമാറി ഇടതുപാളയത്തിലേക്ക് പോയതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. കൂറുമാറിയവര്‍ക്ക് എല്‍ ഡി എഫ് ഭരണത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിച്ചു. പിന്നീട് രണ്ട് എല്‍ ഡി എഫ് അംഗങ്ങള്‍ കൂറുമാറി കോണ്‍ഗ്രസിലെത്തി. ഇതിനെ തുടര്‍ന്ന് ഭൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസ്, പ്രസിഡന്റിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ എല്‍ ഡി എഫ് ഭരണം തുടരുകയായിരുന്നു. എന്നാല്‍ പിന്നീട് വൈസ് പ്രസിഡന്റിനെ കോണ്‍ഗ്രസ് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുകയും കോണ്‍ഗ്രസ് അംഗത്തെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്ന് കൂറുമാറിയ രണ്ട് എല്‍ ഡി എഫ് അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കിയിരുന്നു. ആറുമാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് എല്‍ ഡി എഫിന്റെ ജ്യോതി സതീഷ് കുമാറിനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് ഡവലപ്പമെൻ്റ് ഓഫിസർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. നിലവിലെ 19 അംഗ ഭരണസമിതിയില്‍ 11 അംഗങ്ങളുടെ പിന്തുണയുള്ള കോണ്‍ഗ്രസ് അവിശ്വാസപ്രമേയം വിജയിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow