കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു രജതജൂബിലി - സ്കൂൾ വാർഷികം - യാത്രയയപ്പ് -2024 ജനുവരി 17 - ന്

Jan 16, 2024 - 16:26
 0
കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ  പ്ലസ് ടു  രജതജൂബിലി - സ്കൂൾ വാർഷികം - യാത്രയയപ്പ്  -2024 ജനുവരി 17 - ന്
This is the title of the web page

കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു രജത ജൂബിലിയും സ്കൂൾ വാർഷികവും - യാത്രയയപ്പും - 2024 ജനുവരി 17 - രാവിലെ -10 -ന് സെന്റ് ജോർജ് പാരീഷ് ഹാളിൽ നടക്കും . സ്കൂൾ പ്രിൻസിപ്പൽ മാണി. കെ.സി. സ്വാഗതമാശംസിക്കും. സ്കൂൾ മാനേജർ ഫാ.ജോസ് മാത്യു പറപ്പള്ളിൽ അധ്യക്ഷനായിരിക്കും. ആഘോഷ പരിപാടികൾ കാഞ്ഞിരപ്പള്ളി രൂപത, മെത്രാൻ , മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്ത്, സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ സി. മേരി അഗസ്റ്റ്യൻ, മിനിമോൾ ഫ്രാൻസിസ് എന്നിവരെ ആദരിക്കും.

കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയിലൂപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. സീനിയർ അസിസ്റ്റന്റ് കെ.ജെ. ജോസഫ് കോയിക്കൽ റിപ്പോർട്ടവതരിപ്പിക്കും.മുൻമാനേജർമാരെ പ്രതിനിധീകരിച്ച് ഫാ. ജോൺ വെട്ടു വയലിൽ പ്രസംഗിക്കും.പി.റ്റി.എ. പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ, എസ്.ജി. എൽ.പി. എസ് .ഹെഡ് മാസ്റ്റർ . ദീപു ജേക്കബ് പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ്  സിജോമോൻ സ്. സ്കൂൾ ലീഡർ നിതിൻ റോയ്. എന്നിവർ ആശംസയർപ്പിക്കും എസ്.ജി. എച്ച്.എസ് .ഹെഡ് മാസ്റ്റർ ബിജുമോൻ ജേക്കബ് നന്ദിയർപ്പിക്കും.  രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ , മുൻസ്കൂൾ മാനേജർമാർ , പ്രിൻസിപ്പൽമാർ , അധ്യാപകർ, 1998 - മുതൽ ഹയർ സെക്കണ്ടറിയിൽ പഠിച്ച വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ജോസ് മാത്യു പറപ്പള്ളി ൽ, പ്രിൻസിപ്പൽ കെ. സി. മാണി, ഹെഡ് മാസ്റ്റർ ബിജുമോൻ ജോസ്, പി റ്റി എ പ്രസിഡന്റ് സിജുചക്കും മൂട്ടിൽ.കെ ജെ ജോസഫ് കോയിക്കൽ എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow