വണ്ടിപ്പെരിയാർ അയ്യപ്പൻകോവിലിൽ വീട്ടമ്മയുടെ ആത്മഹത്യ; പ്രേരണക്കുറ്റത്തിന് സമീപവാസി അറസ്റ്റിൽ

വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ മനിലപുതുപ്പറമ്പിൽ വീട്ടിൽ പ്രമോദ് വർഗീസ് (48 )നെ ആണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. 2023 ജൂലൈ ഒന്നിനാണ് വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ സ്വദേശി തെക്കേ പ്ലാപ്പള്ളിയിൽ വീട്ടിൽ ശ്രീദേവി എന്ന വീട്ടമ്മ ആത്മഹത്യ ചെയ്തത്.
വണ്ടിപ്പെരിയാർ പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ആത്മഹത്യയുടെ കാരണത്തെ കുറിച്ച് അന്വേഷണം നടത്തിവരികയുമായിരുന്നു. അന്വേഷണത്തിൽ, മരണപ്പെട്ട ശ്രീദേവിയുടെ ആത്മഹത്യ കുറിപ്പിൽ അയ്യപ്പൻ കോവിൽ സ്വദേശികളായ പ്രമോദ് ഇയാളുടെ ഭാര്യ സ്മിത എന്നിവരുടെ മാനസിക പീഡനത്താലാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് ശ്രീദേവി കുറിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഒന്നാം പ്രതിയായ പ്രമോദ് വർഗീസിനെ ഇന്ന് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി. റിമാന്റ് ചെയ്തു ഇയാളുടെ ഭാര്യ സ്മിത വിദേശത്ത് ആയതുകൊണ്ട് തന്നെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യും എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഐപിസി സെക്ഷൻ 306/ 34 എന്ന വകുപ്പിലാണ്.കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനു മുൻപ് തന്നെ മരണപ്പെട്ട ശ്രീദേവിയുടെ ഫോണ് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട് അടുത്തദിവസം പ്രതിയായ പ്രമോദിന്റെ ഫോൺ കൂടി പരിശോധിച്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ കെ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ മുഹമ്മദ് ഇസ്മായിൽ സിപിഒ മാരായ ബിനു കുമാർ, രജീഷ് എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.