തായ്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ നേട്ടവുമായി രണ്ടാം ക്ലാസ് കാരി. കട്ടപ്പന സ്വദേശിനി സേറാ മോൻസി ജില്ലയ്ക്ക് അഭിമാനം

Jan 8, 2024 - 19:12
Jan 8, 2024 - 19:32
 0
തായ്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ നേട്ടവുമായി രണ്ടാം ക്ലാസ് കാരി. കട്ടപ്പന സ്വദേശിനി  സേറാ മോൻസി ജില്ലയ്ക്ക് അഭിമാനം
This is the title of the web page

കട്ടപ്പന അമ്പലക്കവല തേൻക്കല്ലുങ്കൽ മോൻസി ദീപാ ദമ്പതികളുടെ മകളും കട്ടപ്പന ഡോൺ ബോസ്കോ ഇൻഫന്റ് ജീസസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യർത്ഥിയുമായ സേറാ മോൻസിയാണ് തിരുവനന്തപുരത്ത് നടന്ന മൂന്നാമത് കേരളാ സ്റ്റേറ്റ് ഓപ്പൺ തായ്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 21 വിഭാഗത്തിൽ സ്വർണ്ണം നേടിയത്. തായ്കൊണ്ടോയിലുള്ള സേറയുടെ കഴിവ് ഒന്നാം ക്ലാസിൽ വെച്ചാണ് തായ്കൊണ്ടോ അധ്യാപകനായ ആന്റെണി ദേവസ്യ തിരിച്ചറിയുന്നത്. തുടർന്ന് മാതാപിതാക്കളുടെ പൂർണ പിന്തുണയിൽ പരിശീലനം തുടങ്ങി. 2 വർഷത്തെ കഠിന പരിശീലനത്തിനൊടുവിലാണ് അണ്ടർ 21 സംസ്ഥാന തായ്ക്കൊണ്ടോ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ സേറ ഒന്നാമതെത്തിയത്. 25 - മത് സംസ്ഥാന അമച്ചർ ചാമ്പ്യൻഷിപ്പിൽ വെള്ളിയും ഇ കൊച്ചു മിടുക്കി നേടിയിരുന്നു .ഡാൻസ് സംഗീതം, തുടങ്ങിയവയിലെല്ലാം മികവ് പുലർത്തുന്ന സേറാ സ്കൂളിലെ കലാതിലകവുമാണ്. മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയാണ് സേറയുടെ വിജയത്തിന് പിന്നിൽ .ദിനചര്യകൾ, കഠിനാദ്ധ്വാനം , മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ, ഇവയെല്ലാമാണ് സേറയെ സ്വർണ്ണ നേട്ടത്തിനുടമയാക്കിയത്. പിതാവ് സഹകരണ വകുപ്പിൽ സ്പെഷ്യൽ ഗ്രേഡ് ഇൻസ്പെക്ടറാണ്. മാതാവ് കട്ടപ്പന സഹകരണ ബാങ്ക് പുളിയന്മല ശാഖാ ബാങ്ക് മാനേജരാണ്. ഒമ്പതാം ക്ലാസുകാരനായ കെവിൻ മോൻസിയാണ് സഹോദരൻ . സ്വർണ്ണ നേട്ടം കൈവരിച്ചതോടെ സേറയുടെ കുടുമ്പത്തിനും ഡോൺ ബോസ്കോ ഇൻഫെന്റ് ജീസസ് സ്കൂളിനും ജില്ലക്കും അഭിമാന മൂഹൂർത്തമാണ് കൈവന്നിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow