ഏത്തവാഴ കര്‍ഷകരുടെ രക്ഷയ്ക്കായി ഇന്‍ഫാം

Jan 6, 2024 - 20:57
 0
ഏത്തവാഴ കര്‍ഷകരുടെ രക്ഷയ്ക്കായി ഇന്‍ഫാം
This is the title of the web page

കാര്‍ഷികമേഖലയിലെ ഓരോ പ്രതിസന്ധിയും തിരിച്ചറിഞ്ഞ് കര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തന നിരതമാകുന്ന സംഘനയാണ് ഇന്‍ഫാമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല കേന്ദ്ര ഓഫീസില്‍ കൂടിയ ഏത്തവാഴ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ തന്നെ വില നിശ്ചയിക്കുന്ന പുതിയ സംസ്‌കാരത്തിനു തുടക്കമിട്ട ഇന്‍ഫാമിലൂടെ ഏത്തവാഴയ്ക്കും ഇപ്പോള്‍ അടിസ്ഥാന വില നിശ്ചയിച്ചിരിക്കുകയാണ്. ഒരു കിലോ ഏത്തക്കായ്ക്ക് 35 രൂപയാണ് കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയിലെ കര്‍ഷകര്‍ ഇപ്പോള്‍ അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്. കണ്‍സോര്‍ഷ്യത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയിലെ കര്‍ഷകരുടെ ഏത്തക്കുലയാണ് ഈ നിരക്കില്‍ ശേഖരിക്കുന്നത്. 

അടുത്ത കാലത്താണ് മരച്ചീനി കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരമായി ഇന്‍ഫാം മരച്ചീനി കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും അടിസ്ഥാനവിലയായി ഒരു കിലോയ്ക്ക് 25 രൂപ നിശ്ചയിക്കുകയും ചെയ്തത്. ഏത്തവാഴ കര്‍ഷകരെ ഒന്നിച്ചു ചേര്‍ക്കുക, കൃഷിയെക്കുറിച്ച് സെമിനാറുകളും ക്ലാസുകളും നല്‍കുക, മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുക തുടങ്ങി വ്യത്യസ്തമായ കര്‍മപരിപാടികളാണ് ഏത്തവാഴ കണ്‍സോര്‍ഷ്യത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിള സ്ഥിരതയും വില സ്ഥിരതയും ഉറപ്പാക്കി ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലുള്ള പുരോഗതിയും മൂല്യത്തിലുള്ള വര്‍ധനവും വഴി കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് ഇന്‍ഫാം എന്ന സംഘടനയുടെ ലക്ഷ്യം. യോഗത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ജെയ്‌സണ്‍ ചെംബ്ലായില്‍, നെല്‍വിന്‍ സി. ജോയി, ജോമോന്‍ സി. ചേറ്റുകുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow