ജീവനില്ലാതെ ജലജീവന്‍ മിഷന്‍ പദ്ധതി; ഇടുക്കിയിലെ നാല് പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം ലഭ്യമാക്കേണ്ട പദ്ധതി അവതാളത്തിൽ

ഇടുക്കിയിലെ നാല് പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം ലഭ്യമാക്കേണ്ട ജലജീവന്‍ മിഷന്‍ പദ്ധതി അവതാളത്തിലായതായി ആരോപണം.ചക്കുപള്ളം, വണ്ടന്‍മേട്, കരുണാപുരം, വണ്ടിപ്പെരിയാര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ ആറായിരത്തി എണ്ണൂറിലധികം കുടുംബങ്ങള്‍ക്ക് ജലം ലഭ്യമാക്കുന്ന പദ്ധതിയാണ് പാതി വഴിയിൽ നിലച്ചത്.2022 ഒക്ടോബര്‍ ഏഴിനാണ് പദ്ധതി ആരംഭിച്ചത്. കേരള വാട്ടര്‍ അതോറിറ്റി നിര്‍വഹണ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന പദ്ധതിയില്‍ 6,866 ഹൗസ്‌കണക്ഷനുകള്‍ ഉണ്ട്.കേന്ദ്ര വിഹിതമായി 3159.225 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായി 1053.075 ലക്ഷം രൂപയും ഉപയോഗിച്ചാണ് ബൃഹത്തായ പദ്ധതി നടപ്പാക്കുവാന്‍ ഉദ്ദേശിച്ചിരുന്നത്.
തേക്കടി റിസര്‍വോയറില്‍ നിന്നും ശേഖരിക്കുന്ന ജലം കുമളി ഒന്നാം മൈലിലെ പ്രധാന ജലസംഭരണിയില്‍ എത്തിച്ചശേഷം ഇവിടെ നിന്നും വിവിധ പഞ്ചായത്തുകളിലേക്ക് ജലം എത്തിക്കുവാന്‍ ആയിരുന്നു നീക്കം.ബൃഹത്തായ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും ചില പഞ്ചായത്തുകളില്‍ ആരംഭിക്കുവാന്‍ ആയിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം 2024 ഫെബ്രുവരിയില്‍ പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ ആണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പദ്ധതി യാഥാര്‍ഥ്യമാകാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിയ്‌ക്കേണ്ടി വരും.