പ്രകൃതി സംരക്ഷണത്തിന്റെ വ്യത്യസ്ത പാഠം സമൂഹത്തിന് പകര്‍ന്ന് നൽകി പരിസ്ഥിതി പ്രവര്‍ത്തകനായ സുനില്‍ സുരേന്ദ്രനും കുടുംബവും
പ്രകൃതി സംരക്ഷണത്തിന്റെ വ്യത്യസ്ത പാഠം സമൂഹത്തിന് പകര്‍ന്ന് നൽകുകയാണ് പരിസ്ഥിതി പ്രവര്‍ത്തകനായ സുനില്‍ സുരേന്ദ്രനും കുടുംബവും.ആരാധനാലയങ്ങളുടെ പരിസരങ്ങളില്‍ കാവുകള്‍ ഒരുക്കിയാണ് ഇവർ പൂമര തണല്‍ പ്രകൃതി കുടുംബം എന്ന പേരിൽ അമൂല്യ സസ്യങ്ങളെ പരിപാലിക്കുന്നത്.പൊതു സ്ഥലങ്ങളില്‍, വൃക്ഷങ്ങള്‍ നട്ടാല്‍, പരിപാലിക്കാന്‍ ആളില്ലാത്തതിനാലാണ്, ആരാധാനാലയങ്ങളുടെ പരിസരങ്ങളില്‍, ഇവ സംരക്ഷിയ്ക്കുന്നത്. ഇതിനോടകം സംസ്ഥാനത്താകമാനം 50 ലധികം ക്ഷേത്രങ്ങളില്‍ ഇവര്‍ കാവൊരുക്കി. ഇടുക്കിയിലും പദ്ധതി പുരോഗമിയ്ക്കുകയാണ്. ദേവ വൃക്ഷങ്ങളായി ഗണിയ്ക്കുന്ന സസ്യങ്ങളാണ് കാവുകളില്‍ പരിപാലിയ്ക്കുന്നത്. സുരേന്ദ്രനൊപ്പം ഭാര്യ സുഷിതയും മക്കളായ അര്‍ജുനും അഭിമന്യുവും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്
കാവ് പരിപാലിയ്ക്കുന്നതിന് പുറമേ, ശ്രദ്ധേയമായ ഒട്ടനവധി പരിപാടികളും ഈ കുടുംബം നടപ്പിലാക്കിയിട്ടുണ്ട്. വിമുക്ത ഭടന്‍മാരുടെ വീടുകളില്‍ കാവല്‍ മരം, സ്‌കൂളുകളില്‍ അക്ഷര വൃക്ഷം, ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദര സൂചകമായി ആതുര വൃക്ഷം തുടങ്ങിയവ ഇവര്‍ നടപ്പിലാക്കിയ ശ്രദ്ധേയമായ പദ്ധതികളാണ്.