തൊടുപുഴ തൊമ്മൻകുത്ത് പുഴയിൽ രണ്ട് പേർ മുങ്ങി മരിച്ചു
തൊടുപുഴ തൊമ്മൻകുത്ത് പുഴയിൽ രണ്ട് പേർ മുങ്ങി മരിച്ചു.തൊമ്മൻകുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവിലാണ് അപകടം ഉണ്ടായത്.പൈങ്ങോട്ടൂർ വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ് ഐസക് (17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25) എന്നിവരാണ് മരിച്ചത്.കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്.ഓടിയെത്തിയ നാട്ടുകാർ രണ്ടു പേരെയും മുങ്ങിയെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

