കട്ടപ്പനയിൽ സംയുക്ത ക്രിസ്തുമസ് ആഘോഷം നടന്നു

Dec 18, 2023 - 17:01
Dec 18, 2023 - 18:45
 0
കട്ടപ്പനയിൽ സംയുക്ത ക്രിസ്തുമസ് ആഘോഷം നടന്നു
This is the title of the web page

കട്ടപ്പനയിലെ സംയുക്ത ക്രിസ്തുമസ് ആഘോഷം ഇരുപത്തിയഞ്ചാമത്തെ വർഷ ത്തിലെത്തിയിരിക്കുകയാണ്. 2023 ഡിസംബർ 17 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കട്ടപ്പന സി.എസ്.ഐ. ഗാർഡനിൽ സംയുക്ത ക്രിസ്തുമസ് ആഘോഷം നടന്നു. ഈ വർഷത്തെ സംയുക്ത ക്രിസ്തുമസ് ആഘോഷം കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ്, വിവിധ ക്രൈസ്തവ സഭകൾ, വൈഎംസിഎ, ഹൈറേഞ്ച് കമ്മ്യൂണിക്കേഷൻസ് (എച്ച്.സി.എൻ), പ്രസ്സ് ക്ലബ്ബ് കട്ടപ്പന, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന കാർഡമം വാലി, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന, മർച്ചന്റ്സ് യൂത്ത് വിംഗ് കട്ടപ്പന, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന എലൈറ്റ്, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻ സിറ്റി എന്നിവരുടെ സംയുക്ത സഹകര ണത്തോടെയാണ് ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം നടന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ചെയർമാൻ റവ. വർഗ്ഗീസ് ജേക്കബ് കോർ എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ ചർച്ച് വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ ക്രിസ്തുമസ് കേക്ക് മുറിച്ചു. വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോനാ ചർച്ച് വികാരി ഫാ. തോമസ് മണിയാട്ട് മുഖ്യപ്രഭാഷണം നടത്തി.

എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ജനറൽ കൺവീനർ ജോർജ് ജേക്ക ബ്, കട്ടപ്പന സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. സജോ ജോഷ്വ മാത്യു, കട്ടപ്പന സെന്റ് ജോർജ് യാക്കോബായ ചർച്ച് വികാരി റവ. ജോൺ വർഗീസ് കോർ എപ്പി

സ്കോപ്പ, കട്ടപ്പന സെന്റ് ജോൺസ് സി.എസ്.ഐ. ചർച്ച് വികാരി റവ. ഡോ. ബിനോയി പി. ജേക്കബ്, വെള്ളയാംകുടി ബഥേൽ മാർത്തോമ്മാ ചർച്ച് വികാരി റവ. റിറ്റോ റെജി, നരിയമ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. കുര്യാക്കോസ് വാല യിൽ, കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ ബദർ ബൈജു ചാക്കോ വാലുപറമ്പിൽ, കട്ടപ്പന സെന്റ് പോൾസ് മലങ്കര സുറിയാനി കത്തോലിക്കാ പളളി വികാരി ഫാ. ഈപ്പൻ പുത്തൻപറമ്പിൽ, കൊച്ചുകാമാക്ഷി സെന്റ് തോമസ് മലങ്കര കാത്ത ലിക് ചർച്ച് വികാരി ഫാ. അലക്സ് പീടികയിൽ എന്നിവർ ക്രൈസ്തവ സഭകളെ പ്രതി നിധീകരിച്ച് ക്രിസ്തുമസ് സന്ദേശം നൽകി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കട്ടപ്പന എച്ച്.സി.എൻ. എംഡി ജോർജി മാത്യു, കട്ടപ്പന വൈഎംസിഎ പ്രസിഡന്റ് സിറിൾ മാത്യു, കട്ടപ്പന പ്രസ്സ് ക്ലബ് പ്രസിഡന്റ് ജെയ്ബി ജോസഫ്, കട്ടപ്പന റോട്ടറി ക്ലബ് അപ്ടൗൺ പ്രസിഡന്റ് അഭിലാഷ് എം.എസ്., കട്ടപ്പന റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ജോസഫ് തോമസ്, കട്ടപ്പന റോട്ടറി ക്ലബ് ഹെറിറ്റേജ് പ്രസിഡന്റ് വിജി ജോസഫ്, കട്ടപ്പന ലയൺസ് ക്ലബ് പ്രസിഡന്റ് കേണൽ ഷാജി ജോസഫ്. കട്ടപ്പന ലയൺസ് ക്ലബ് ഓഫ് എലൈറ്റ് പ്രസിഡന്റ് അഡ്വ. ബേസിൽ മാത്യു, കട്ടപ്പന ലയൺസ് ക്ലബ് ഓഫ് കാർഡമം വാലി പ്രസിഡന്റ് ജോർജ് ജോസഫ്,കട്ടപ്പന ലയൺസ് ക്ലബ് ഗ്രീൻ സിറ്റി പ്രസിഡന്റ് ബിനോയി വാലുമ്മേൽ, മർച്ചന്റ് യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിജോമോൻ ജോസ്, കട്ടപ്പന വൈഎംസിഎ സെക്രട്ടറി രജിത് ജോർജ് എന്നിവർ ക്രിസ്തുമസ് സന്ദേശം നൽകി.

ഇത്തവണ 17 ടീമുകളാണ് കരോൾ ഗാനങ്ങൾ ആലപിച്ചത്. സെന്റ് ജോർജ് ഫൊറോനാ ചർച്ച് കട്ടപ്പന, സെന്റ് ജോർജ് യാക്കോബായ ചർച്ച് കട്ടപ്പന, സെന്റ് ജോൺസ് സ്റ്റാഫ് കട്ടപ്പന, ബഥേൽ മാർത്തോമ്മാ ചർച്ച് വെള്ളയാംകുടി, സെന്റ് ജോൺസ് സി.എസ്.ഐ. ചർച്ച് കട്ടപ്പന, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് കട്ടപ്പ 17, സെന്റ് പോൾസ് മലങ്കര കാത്തലിക് ചർച്ച് കട്ടപ്പന, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് നരിയമ്പാറ, സെന്റ് ജോർജ് ഫൊറോനാ ചർച്ച് വെള്ളയാംകുടി, നസ് മാർത്തോമ്മാ ചർച്ച് ചേറ്റുകുഴി, പവർ ഇൻ ജീസസ് ചർച്ച് കട്ടപ്പന, വൈഎംസിഎ കുട്ടപ്പ ന, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, റോട്ടറി ഹെറിറ്റഡ് വുമൺസ് ക്ലബ് കട്ടപ്പന, സംഗീത ഭവൻ കട്ടപ്പന, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ് ടൗൺ, മർച്ചന്റ് വനിതാ യൂത്ത് വിംഗ് കട്ടപ്പന, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന എന്നീ ടീമുകൾ കരോൾ ഗാനങ്ങൾ ആലപിച്ചു.

സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങളുടെ ഈ വർഷത്തെ പ്രധാന സ്പോൺസർ ഡെറിക് ജോൺസ് ഓവർസീസ് കൺസൾട്ടൻസ് പ്രൈവറ്റ് ലിമിറ്റഡാണ്.പ്രോഗ്രാമിന് പങ്കെടുക്കുന്ന പക്ഷകർക്കും സമ്മാനങ്ങളുടെ പെരുമഴയാണ് സംഘാടകർ ഒരുക്കിയിരുന്നത്. പ്രേക്ഷകർക്ക് മുപ്പതിനായിരം രൂപയുടെ സമ്മാനങ്ങൾ കട്ടപ്പന ഡ്വിൻസ് എബ്രോഡ് നൽകി.

എല്ലാ വർഷത്തെയുംപോലെ പരിപാടിയുടെ തൽസമയ സംപ്രേക്ഷണം ഉ രിന്നു. ടീമുകൾക്ക് കൂടുതൽ പ്രചോദനം ഉണ്ടാകുന്നതിന് 1 പ്രോഗ്രാമിന് ശേഷം ടീമിന്റെ ഗാനത്തിന്റെ ലിങ്ക് നൽകി.ഡിസംബർ 10-ാം തീയതി വൈകിട്ട് 5 മണിക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റ വുമധികം ലൈക്ക് ലഭിക്കുന്ന ടീമിന് ബജറ്റ് ഹോളിഡേയ്സ് നൽകുന്ന പതിനായിരം രൂപയും രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് കട്ടപ്പന എസ് മാർട്ട് നൽകുന്ന അയ്യായിരം രൂപയും, മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ട്വിൻസ് എബ്രോഡ് നൽകുന്ന മൂവായിരം രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. ഡിസംബർ 31-ാം തീയതി നടക്കുന്ന പൊതുപ രിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും

What's Your Reaction?

like

dislike

love

funny

angry

sad

wow