അന്തർ സംസ്ഥാന പാതയായ ബോഡിമെട്ട് ചുരത്തിൽ മണ്ണിടിച്ചിൽ;ഗതാഗത നിരോധനം
മണ്ണിടിച്ചിലിനെ തുടർന്ന് അന്തർ സംസ്ഥാന പാതയായ ബോഡിമെട്ട് ചുരത്തിൽ ഗതാഗത തടസം. ശക്‌തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മുന്തലിനും പുലിയൂത്തിനും ഇടയിലായി മൂന്ന് ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു.

