നവകേരള സദസിൽ നൽകിയ നിവേദനത്തിന് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടുക്കി ശാന്തൻപാറ പേത്തോട്ടി നിവാസികൾ

Dec 16, 2023 - 17:26
 0
നവകേരള സദസിൽ നൽകിയ നിവേദനത്തിന് പരിഹാരം ഉണ്ടാകുമെന്ന  പ്രതീക്ഷയിലാണ്  ഇടുക്കി ശാന്തൻപാറ  പേത്തോട്ടി നിവാസികൾ
This is the title of the web page

നവകേരള സദസിൽ നൽകിയ നിവേദനത്തിന് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടുക്കി ശാന്തൻപാറ പേത്തോട്ടി നിവാസികൾ. ഉരുൾപൊട്ടൽ ഉണ്ടായ പേത്തൊട്ടി മേഖലയിലെ ജനങ്ങളുടെ പുനരധിവാസത്തിനായി പ്രതേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശാന്തൻപാറ ഗ്രാമപഞ്ചായത്ത് സംസ്‌ഥാന സർക്കാരിനെ സമീപിച്ചത്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ ഉരുൾപൊട്ടലും മണ്ണിടിച്ചലും ഉണ്ടായതിനെ തുടർന്ന് 22 ഹെക്ടർ സ്ഥലത്താണ് കൃഷിനാശം ഉണ്ടായത് . 9 ഹെക്ടർ ഭൂമി പൂർണമായും ഒലിച്ചുപോയി. ഇരുപത്തിയഞ്ചോളം കർഷകരുടെ ഭൂമിയാണ് നഷ്ടപെട്ടത് .കൃഷി വകുപ്പ് അധികൃതർ പേത്തൊട്ടി, പുത്തടി എന്നിവിടങ്ങളിൽ നേരിട്ട് എത്തി നാശനഷ്ടങ്ങൾ വിലയിരുത്തിയിരുന്നു .കൃഷിയിടം പൂർണമായി നഷ്ടപ്പെട്ട കർഷകർക്ക് ഹെക്ടറിന് 47,000 രൂപ വരെ ധനസഹായം നൽകുമെന്ന് കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്കാണ് തുക നൽകുക. എന്നാൽ ദുരിത ബാധിതർക്കുള്ള നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നും കൂടുതൽ തുക കർഷകർക്ക് ലഭ്യമാക്കുന്നതിനും ഉരുൾപൊട്ടൽ മേഖലയിലെ ജനങ്ങളുടെ പുനരധിവാസത്തിനും പ്രതേക പാക്കേജ് അനുവദികണമെന്ന് ആവശ്യപ്പെട്ടാണ് , നവകേരള സദസിൽ എത്തിയ സംസ്ഥാന കൃഷി വകുപ്പ് മന്ത്രിക്ക്‌ നിവേദനം നൽകിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 നവകേരള സദസിലുടെ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ശാന്തൻപാറ ഗ്രാപഞ്ചായത്തും പേത്തൊട്ടി നിവാസികളും.

What's Your Reaction?

like

dislike

love

funny

angry

sad

wow