സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബർ 17ന് വൈകിട്ട് അഞ്ച് മുതല്‍ കട്ടപ്പന സി.എസ്.ഐ ഗാര്‍ഡിനില്‍

വിവിധ ക്രൈസ്തസ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സംയുക്ത ക്രിസ്തുമസ് ആഘോഷം 17ന് വൈകിട്ട് അഞ്ച് മുതല്‍ കട്ടപ്പന സി.എസ്.ഐ ഗാര്‍ഡിനില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്, വിവിധ ക്രൈസ്തവ സഭകള്‍, വൈ.എം.സി.എ, എച്ച്.സി.എന്‍, പ്രസ് ക്ലബ് കട്ടപ്പന, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിട്ടേജ്, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന, മര്‍ച്ചന്റ്‌സ് യൂത്ത് വിങ് കട്ടപ്പന, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന എലൈറ്റ്, ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍ സിറ്റി എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിക്കുന്നത്.
എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ് ചെയര്‍മാന്‍ ഫാ. വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍ ക്രിസ്തുമസ് കേക്ക് മുറിക്കും. വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. തോമസ് മണിയാട്ട് മുഖ്യ പ്രഭാഷണം നടത്തും. 17 ടീമുകള്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കും. പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്കും സമ്മാനങ്ങള്‍ ലഭിക്കും. ഡെറിക് ജോണ്‍സ് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ആണ് പ്രധാന സ്‌പോണ്‍സര്‍. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന കരോള്‍ ഗാനങ്ങളില്‍ ഏറ്റവുമധികം ലൈക്ക് ലഭിക്കുന്ന ടീമിന് 31ന് വൈകിട്ട് ഏഴിന് നടക്കുന്ന യോഗത്തില്‍ ബജറ്റ് ഹോളിഡെയ്‌സ് നല്‍കുന്ന പതിനായിരം രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് കട്ടപ്പന എസ് മാര്‍ട്ട് നല്‍കുന്ന അയ്യായിരം രൂപയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് ട്വിന്‍സ് എബ്രോഡ് നല്‍കുന്ന മൂവായിരം രൂപയും സമ്മാനമായി നല്‍കുമെന്ന് സംഘാടകരായ ഫാ. ജോസ് മാത്യു പറപ്പള്ളില്‍, ഫാ. വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഡോ. ബിനോയി പി. ജേക്കബ്, ഫാ. റിറ്റോ റെജി, ജോര്‍ജ് ജേക്കബ്, ജെയ്ബി ജോസഫ്, ജോര്‍ജി മാത്യു, സിറില്‍ മാത്യു, രജിത്ത് ജോര്‍ജ്, വിജി ജോസഫ്, പി.എം. ഫ്രാന്‍സിസ്, ജോര്‍ജ് തോമസ്, ലാല്‍ പീറ്റര്‍, പി.എം. ജോസഫ്, സണ്ണി ജോസഫ് എന്നിവര്‍ പറഞ്ഞു.