ചിന്നക്കനാൽ റിസർവ് വനം സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ ഗൂഢാലോചന; കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി

ചിന്നക്കനാൽ റിസർവ് വനം സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ ഗൂഢാലോചനയെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി. വനാതിർത്തി പങ്കിടുന്ന കർഷകരുടെ ഭൂമി ലക്ഷ്യവെച്ചുള്ള നീക്കമെന്നും ജോസ് കെ മാണി ആരോപിച്ചു. കാർബൺ ഫണ്ട് എന്ന പേരിൽ ധനസമാഹരണത്തിനായുള്ള സമ്പന്ന രാഷ്ട്രങ്ങളുടെ താത്പര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ധൃതി പിടിച്ചുളള വിജ്ഞാപനം ഉദ്യോഗസ്ഥ തല ഗൂഢാലോചനയാണ്. ദീപിക പത്രത്തിലെഴുതിയ ലേഖനത്തിലാണ് ജോസ് കെ മാണിയുടെ പ്രതികരണം.