വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡിന്റെ ടൗൺ മുതൽ അയ്യപ്പൻ കോവിൽ വരെയുള്ള ഭാഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

Dec 13, 2023 - 15:06
Dec 13, 2023 - 15:25
 0
വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡിന്റെ ടൗൺ മുതൽ അയ്യപ്പൻ കോവിൽ വരെയുള്ള ഭാഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു
This is the title of the web page

വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡിന്റെ ടൗൺ മുതൽ അയ്യപ്പൻ കോവിൽ വരെയുള്ള ഭാഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 700 മീറ്റർ ആണ് നിർമ്മിക്കുന്നത്. തർക്കങ്ങൾ പരിഹരിച്ചാണ് വണ്ടിപ്പെരിയാർ മുതൽ അയ്യപ്പൻകോവിൽ വരെയുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ആദ്യഘട്ടത്തിൽ 700 മീറ്റർ റോഡ് ആണ് നിർമ്മിക്കുന്നത്. വളരെ വർഷങ്ങളായി റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയും പ്രദേശവാസികൾക്ക് ഇടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അതേസമയം വണ്ടിപ്പെരിയാർ മുതൽ അയ്യപ്പൻകോവിൽ വരെയുള്ള 1.4 കിലോമീറ്റർ റോഡ് നിർമ്മിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തുകയും മ്ലാമല നൂറടി പാലത്തിന്റെ അപ്രോച്ച് റോഡിന് വേണ്ടി 10 ലക്ഷം രൂപ വക മാറ്റുകയും ചെയ്തിരുന്നുഇതാണ് 

റോഡ് നിർമാണത്തിലെ കാലാ താമസം ഉണ്ടായത്.പിന്നീട് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപ അനുഭവിച്ചതോടുകൂടിയാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ടൗൺ മുതൽ പാറമട വരെയുള്ള ഭാഗമാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത് തുടർന്ന് അയ്യപ്പൻ കോവിൽ വരെയുള്ള ഭാഗം ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുമെന്നാണ് അധികൃതർ പറയുന്നത്.

ഇതിനിടയിൽ മ്ലാമല റോഡ് സമിതി അംഗങ്ങൾ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം കമ്മീഷൻ അംഗം സ്ഥലത്ത് സന്ദർശനം നടത്തുകയും ഒരു മാസത്തിനുള്ളിൽ വണ്ടിപ്പെരിയാർ മുതൽ തേങ്ങാക്കൽ വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ഉത്തരവ് ഇടുകയും ചെയ്തു. റോഡ് നിർമ്മാണം തുടങ്ങിയതോടെ യാത്രാ ക്ലേശത്തിന് പരിഹാരം ആകും എന്ന പ്രതീക്ഷയിലാണ് മ്ലാമല - തേങ്ങാക്കൽ നിവാസികൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow