കാട്ടാന കലിക്ക് വീണ്ടും ഇരയായി ചിന്നക്കനാലിലെ തോമസ്.13 വർഷം മുമ്പ് കാട്ടാന ആക്രമണത്തിൽ വലതു കൈയുടെ സ്വാധീനം നഷ്ടമായി.ഇന്നു പുലർച്ചെ ഒറ്റയാൻ കുടിലും തകർത്തു

Dec 13, 2023 - 09:41
Dec 13, 2023 - 09:43
 0
കാട്ടാന കലിക്ക് വീണ്ടും ഇരയായി ചിന്നക്കനാലിലെ തോമസ്.13 വർഷം മുമ്പ് കാട്ടാന ആക്രമണത്തിൽ വലതു കൈയുടെ സ്വാധീനം നഷ്ടമായി.ഇന്നു പുലർച്ചെ ഒറ്റയാൻ കുടിലും തകർത്തു
This is the title of the web page

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ വീട് തകർന്നു. ചിന്നക്കനാൽ വിലക്ക് പാലോലിയിൽ തോമസും ഭാര്യയും താമസിച്ചിരുന്ന ഷെഡ്ഢാണ് ഒറ്റയാൻ തകർത്തത്.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

2010 ജനുവരിയിൽ ഉണ്ടായ കാട്ടാന അക്രമത്തിൽ തോമസിന് ഗുരുതരമായി പരിക്ക് ഏൽക്കുകയും വലതു കൈയുടെ സ്വാധീനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പുലർച്ചെ നാലരയോടെയാണ് ചിന്നക്കനാൽ വിലക്കിൽ തോമസും ഭാര്യ വിജയമ്മയും താമസിക്കുന്ന ഷെഡിനു നേരെ കാട്ടാന ആക്രമണമുണ്ടായത്. ഷെഡിനുള്ളിൽ കിടന്നുറങ്ങിയിരുന്ന ഇരുവരും വളർത്തു നായയുടെ കുരകേട്ടാണ് ഞെട്ടി ഉണർന്നത്. പുറത്തിറങ്ങിയ ഉടൻ തന്നെ ഒറ്റയാൻ ഷെഡ്ഡ് തകർത്തു. വീട്ടിനുളളിലുണ്ടായിരുന്ന സാധനങ്ങളും നശിപ്പിച്ചാണ് കാട്ടാന മടങ്ങിയത്. 

2010 ജനുവരിയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോമസിന് ഗുരുതരമായി പരിക്ക് ഏൽക്കുകയും വലതു കൈയുടെ സ്വാധീനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് വികലാംഗ പെൻഷനെ ആശ്രയിച്ചാണ് ഇരുവരും കഴിഞ്ഞിരുന്നത്. കാട്ടാന ശല്യവും കുടിവെള്ള ക്ഷാമവും രൂക്ഷമായതിൽ സർക്കാർ നൽകിയ ഭൂമിയിൽ നിന്നും മാറി ചിന്നക്കനാൽ വിലക്കിലെ റവന്യു ഭൂമിയിൽ ഷെട്ട്‌ കെട്ടി താമസിക്കുകയായിരുന്നു ഇവർ. ഉണ്ടായിരുന്ന സാധനങ്ങളെല്ലാം ആന തകർത്തതോടെ തലചായ്ക്കാൻ ഇടമില്ലാതെ പെരുവഴിയിൽ ആയിരിക്കുകയാണ് ഈ കുടുംബം.കാട്ടാന ശല്യമില്ലാത്ത സ്ഥലവും അടച്ചുറപ്പുള്ള ഒരു വീടും കിട്ടണമെന്നാണ് ഈ വയോധികരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow