നവ കേരള യാത്രയുമായി എത്തുന്നതിന് മുന്‍പ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഇടുക്കികാര്‍ക്ക് നല്‍കിയ സമ്മാനമാണ് ചിന്നക്കനാലിലെ വന ഭൂമി വിജ്ഞാപനമെന്ന് കെപിസിസി മീഡിയാ വക്താവ് സേനാപതി വേണു
നൂറ്റാണ്ടുകളായി ജനവാസമുള്ള, ഒരിഞ്ച് പോലും വനഭൂമി ഇല്ലാത്ത ചിന്നക്കനാലിലെ വനഭൂമി വിഞ്ജാപനം ഇടത് സര്‍ക്കാരിന്റെ ഗൂഡ ലക്ഷ്യത്തിന്റെ ഉദാഹരണമാണെന്ന് കെപിസിസി മീഡിയാ വക്താവ് സേനാപതി വേണു ആരോപിച്ചു. ഇടത് മന്ത്രി സഭയുടെ വിജ്ഞാപനം, ചിന്നക്കനാലിലെ ഉദ്യോഗസ്ഥര്‍ എടുത്ത തീരുമാനം എന്ന പോലെയാണ് എം എം മണിയുടെ പെരുമാറ്റമെന്നും അദ്ദേഹം ആരോപിച്ചു.
നിലവില്‍ വിജ്ഞാപനം മരവിപ്പിച്ചിട്ടുണ്ടെങ്കിലും നവ കേരള യാത്രക്ക് ശേഷം പുനപരിശോധിക്കാനാണ് സാധ്യത. ജില്ലയിലെ മറ്റ് ചില മേഖലകളും യാതൊരു മാനദണ്ഡവും ഇല്ലാതെ വന ഭൂമി ആക്കി മാറ്റുകയാരുന്നു. ഇടതു നേതാക്കള്‍ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ച് ജനങ്ങളെ വഞ്ചിയ്ക്കുകയാണെന്നും സേനാപതി വേണു ആരോപിച്ചു.