ഏലം ബോർഡ് യാഥാർത്ഥ്യമാക്കണം;- അഡ്വ.ഡീൻ കുര്യാക്കോസ് എം പി

Dec 4, 2023 - 17:46
 0
ഏലം ബോർഡ് യാഥാർത്ഥ്യമാക്കണം;- 
അഡ്വ.ഡീൻ കുര്യാക്കോസ് എം പി
This is the title of the web page

സ്പൈസസ് ബോർഡിൽ നിന്നും വേർപെടുത്തി ഏലം ബോർഡ് രൂപീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി. ചട്ടം 377 അനുസരിച്ചാണ് ലോക് സഭയിൽ പ്രശ്നം അവതരിപ്പിച്ചത്. കേരളത്തിലെ ഏലം കൃഷിക്കാരെ സഹായിക്കുന്നതിൽ സ്പൈസസ് ബോർഡ് പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാജ്യത്ത് ആകെയുള്ള ഏലം ഉൽപാദനത്തിന്റെ 70% ഇടുക്കി ജില്ലയിൽ ആണ്. ലോകത്തിൽ തന്നെ ഏറ്റവും ഗുണമേൻമയുളള ഏലം ഉത്പാദിപ്പിക്കുന്നതും ഈ മേഖലയിലാണ്. ഏലം ഉത്പാദനം വളരെയധികം പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. യാതൊരു തരത്തിലുമുള്ള ധനസഹായവും കൃഷിക്കാർക്ക് സ്പൈസസ് ബോർഡ് നൽകുന്നില്ല. കൃഷിക്കും, പരിപാലനത്തിനും അതുപോലെ വിപണി സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും , മെച്ചപ്പെട്ട വില ലഭിക്കുന്നതിനും വലിയ തോതിലുള്ള സഹായം ആവശ്യമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അതോടൊപ്പം കൂടുതൽ ശാസ്ത്രീയമായ പഠനങ്ങളും , സാങ്കേതിക പിന്തുണയും അനിവാര്യമാണ്. ഇതെല്ലാം ഉറപ്പു വരുത്തുന്ന കാര്യത്തിൽ സ്പൈസസ് ബോർഡ് ദയനീയമായ പരാജയമാണ്. ഈ സാഹചര്യത്തിൽ നാഷണൽ ടെർമറിക് ബോർഡ് രൂപീകരിച്ചതു പോലെ , ഏലം മേഖലയുടെ നിലനിൽപ്പിനും പുരോഗതിക്കും വേണ്ടി ഏലം ബോർഡ് (National Cardamom Board) യാഥാർത്ഥ്യമാക്കണം എന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow