ഇടുക്കി ജില്ലയുടെ കൗമാര കലാമേളക്ക് നാളെ കട്ടപ്പനയിൽ തിരിതെളിയും.ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ

Dec 4, 2023 - 15:44
Dec 4, 2023 - 15:37
 0
ഇടുക്കി ജില്ലയുടെ കൗമാര കലാമേളക്ക് നാളെ കട്ടപ്പനയിൽ തിരിതെളിയും.ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ
ഇടുക്കി ജില്ലയുടെ കൗമാര കലാമേളക്ക് നാളെ കട്ടപ്പനയിൽ തിരിതെളിയും.ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ
This is the title of the web page

ഡിസംബർ അഞ്ചു മുതൽ എട്ടുവരെ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, ഓസാനം ഹയർ സെക്കൻഡറി സ്കൂൾ,സെന്റ് ജോർജ് പാരീഷ് ഹാൾ, ദീപ്തി നഴ്സറി സ്കൂൾ ഓഡിറ്റോറിയം തുടങ്ങിയ വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്.ഏഴു സബ്ജില്ലകളിൽ നിന്നായി 4000 ത്തോളം കലാപ്രതിഭകൾ പങ്കെടുക്കും.അഞ്ചാം തീയതി രാവിലെ 10 മണിക്ക് കട്ടപ്പന സെൻ്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ടൗൺ ചുറ്റി സാംസ്കാരിക റാലി കട്ടപ്പന DYSP വി എ നിഷാദ് മോൻ ഫ്ലാഗ് ഓഫ് ചെയ്യും . നഗരത്തിലെയും സമീപം പഞ്ചായത്തുകളിലെയും 3000 ത്തോളം കുട്ടികൾ അണിനിരക്കുന്ന വിളംബര റാലി സെൻറ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് ഗാന്ധി സ്ക്വയർ - ഇടുക്കി കവല ചുറ്റി സ്കൂളിൽ സമാപിക്കും. മികച്ച രീതിയിൽ അണിനിരക്കുന്ന സ്കൂളിനും മികച്ച ഫ്ലോട്ടിനും സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്.തുടർന്ന് വിവിധ മത്സരങ്ങൾ ആരംഭിക്കും .ആദ്യദിനം ഉപകരണ സംഗീത മത്സരങ്ങളും രചനാ മത്സരങ്ങളും
ഭരതനാട്യം, കുച്ചിപ്പുടി, കഥാപ്രസംഗം,മോണോ ആക്ട്,മിമിക്രി തുടങ്ങിയ മത്സരങ്ങളാണ് നടക്കുക.
ആറാം തീയതി രാവിലെ 10 മണിക്ക് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം എം എം മണി എംഎൽഎ നിർവഹിക്കും .കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അധ്യക്ഷത വഹിക്കും .ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു മുഖ്യപ്രഭാഷണം നടത്തും .
വിവിധ രാഷ്ട്രീയ സാമുദായിക സംഘടന നേതാക്കളും ജനപ്രതികളും പങ്കെടുക്കും.
കലോത്സവത്തിന്റെയും മികവാർന്ന നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ പൂർത്തിയായി. ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി മത്സരം നടത്തിയാണ് ലോഗോ കണ്ടെത്തിയത്. 10 സ്റ്റേജുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ആദ്യദിവസം ഉപകരണ സംഗീത മത്സരങ്ങളും രചനാ മത്സരങ്ങളും ഭരതനാട്യം, കുച്ചുപ്പുടി, കഥാപ്രസംഗം, മോണോ ആക്ട്, മിമിക്രി തുടങ്ങിയവയുമാണ് നടക്കുക.8-ാം തീയതി നടക്കുന്ന സമാപന സമ്മേളനം ഗവ.ചീഫ് വിപ്പ് എൻ ജയരാജ് ഉദ്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow