കർഷക രക്ഷ ഇൻഫാമിലൂടെ:മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

Dec 2, 2023 - 19:34
Dec 2, 2023 - 19:36
 0
കർഷക രക്ഷ ഇൻഫാമിലൂടെ:മാർ റെമീജിയോസ്  ഇഞ്ചനാനിയിൽ
This is the title of the web page

കർഷകന്റെ രക്ഷ ഇൻഫാമിലൂടെ എന്ന് ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. താമരശ്ശേരി ബിഷപ്പ് ഹൗസിൽ ചേർന്ന ഇൻഫാം ദേശീയ സമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വിലതകർച്ചയും വന്യമൃഗ ശല്യവും മൂലം പൊറുതിമുട്ടി നിൽക്കുന്ന കർഷകരെ സഹായിക്കുന്നതിൽ സർക്കാർ പലപ്പോഴും പരാജയപ്പെടുന്നു. കർഷകരെ സംരക്ഷിക്കുന്നതിനും പിടിച്ചു നിർത്തുന്നതിനും കർഷകർക്ക് വേണ്ടി ഇൻഫാം നിലകൊള്ളുമെന്നും സംസ്ഥാനതലത്തിലും ദേശീയതലത്തിലും മാർക്കറ്റിംഗ് സംവിധാനങ്ങൾ വിപുലപ്പെടുത്തുമെന്നും മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കൂട്ടിച്ചേർത്തു.ഇൻഫാം ദേശീയ ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ ഡയറക്ടർ ഫാദർ ജോസഫ് ചെറുകര കുന്നേൽ,ദേശീയ ജനറൽ സെക്രട്ടറി ഫാദർ ജോസഫ് കാവനാടിയിൽ, സെക്രട്ടറി സണ്ണി അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുരയിൽ, ട്രഷറർ ജയ്സൺ ചെമ്പ്ളായിൽ, ഇൻഫാം തമിഴ്നാട് പ്രസിഡണ്ട് ആർ കെ ദാമോദരൻ, സെക്രട്ടറി അരുളാനന്ദം, കേരള പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, സെക്രട്ടറി അഗസ്റ്റിൻ പുളിക്ക കണ്ടത്തിൽ, സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. ജോസഫ് പെണ്ണാപറമ്പിൽ, ദേശീയ സമിതി എക്സിക്യൂട്ടീവ് മെമ്പർമാരായ കെഎസ് മാത്യു മാംപറമ്പിൽ, ജോയ് തെങ്ങുംകുടി, സി യു ജോൺ കുന്നത്തേട്ട്, നെൽവിൻ സി ജോയ്, തുടങ്ങിയവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിസ്ഥിതി സംരക്ഷണം മനുഷ്യ കേന്ദ്രീകൃതമായി പുനർനിർവചിക്കണം: ഫാ. തോമസ് മറ്റമുണ്ടയിൽ.

പരിസ്ഥിതി സംരക്ഷണം മനുഷ്യ കേന്ദ്രീകൃതമായി പുനർനിർവചിക്കണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ. ഇൻഫാം ദേശീയ സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ ആവശ്യമായ കൂടുതൽ നടപടികൾ സർക്കാർ അടിയന്തരമായി കൈക്കൊള്ളണം.കർഷകരുടെ കൈവശ ഭൂമിക്ക് കാലമോ പഴക്കമോ നോക്കാതെ പട്ടയം നൽകുന്നതിൽ സർക്കാർ നടത്തിയിരുന്ന നീക്കങ്ങളെ ഇൻഫാം സ്വാഗതം ചെയ്യുന്നു. ബാക്കിയുള്ള മുഴുവൻ കർഷകർക്കും പൂർണ്ണമായും ഉപാധിരഹിതമായ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഫാ. തോമസ് മറ്റമുണ്ടയിൽ കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow