അഭികേൽ സാറ റെജിയ്ക്കായി സംസ്ഥാന വ്യാപകമായി അന്വേഷണം തുടരുന്നു; തട്ടിക്കൊണ്ട് പോയെന്ന് കരുതുന്ന ആളുടെ രേഖാ ചിത്രം പോലീസ് പുറത്തു വിട്ടു.
കൊല്ലം ജില്ലയിലെ ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. അന്വേഷണ സംഘത്തിന് നിര്‍ണ്ണായ വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന. ഫോണ്‍ വിളിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കിയിരിക്കുകയാണ് പൊലീസ്. ഫോണ്‍ വിളിച്ചവരെ തിരിച്ചറിഞ്ഞെന്ന് സൂചന. അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയവരുടേതെന്ന് സംശയിക്കുന്ന ഒരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലംതിരുവനന്തപുരം അതിര്‍ത്തിയിലെ പള്ളിക്കലില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്. ഉപേക്ഷിച്ചു പോയ നിലയിലായിരുന്നു വാഹനം. ഇന്ധനം കഴിഞ്ഞുപോയതാണോ പൊലീസ് അന്വേഷണം ഭയന്ന് ഉപേക്ഷിച്ചതാണോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.തിരുവനന്തപുരം, കൊല്ലം ജില്ലകളിലും സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളിലും പൊലീസ് പരിശോധനകള്‍ തുടരുകയാണ്. നാടിന്റെ ഉള്‍പ്രദേശങ്ങളിലും വനമേഖലകളിലും പൊലീസ് സഹായത്തോടെ നാട്ടുകാരും യുവജന സംഘടനാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്. രണ്ടര മണിയോടെ പകല്‍ക്കുറി ആയിരവല്ലി ക്ഷേത്രത്തിന് സമീപം പൊലീസ് പരിശോധന നടത്തി. പ്രദേശത്ത് അപരിചിതരായ ചിലരെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘമെത്തിയത്. എന്നാല്‍ സംശയാസ്പദമായി രീതിയിലൊന്നും കണ്ടെത്തിയില്ല. മേഖലയില്‍ വിശദമായ പരിശോധന തുടരുകയാണെന്ന് പള്ളിക്കല്‍ പൊലീസ് അറിയിച്ചു. ഇതിനിടെ കാട്ടുപുതുശേരി പ്രദേശത്തെ അടിച്ചിട്ട ഗോണ്ടൗണിലും പൊലീസ് പരിശോധന നടത്തി. പ്രദേശത്തൊരു കാര്‍ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പുലര്‍ച്ചെ മൂന്നു മണിയോടെ പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയിലൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു