യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ബസ് ജീവനക്കാർ നന്മയുടെ പ്രതീകമായി

Nov 28, 2023 - 07:11
Nov 28, 2023 - 07:23
 0
യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച്  ബസ് ജീവനക്കാർ നന്മയുടെ പ്രതീകമായി
This is the title of the web page

കട്ടപ്പനയിൽ നിന്ന് രാജകുമാരിയിലേക്ക് സർവീസ് നടത്തുന്ന സെന്റ് ജോസഫ് ബസ് ഞായറാഴ്‌ച വൈകുന്നേരം യാത്രക്കാരെയൊന്നും കയറ്റാതെ വേഗത്തിൽ രാജകുമാരിയിലെത്തിയത് ഒരു കുഞ്ഞിന് വേണ്ടി. മധ്യപ്രദേശ് സ്വദേശികളായ ധ്യാൻസിങ്, അമരാവതി ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൻ ക്രിസ്റ്റിക്ക് വേണ്ടി മാത്രം. നെടു ങ്കണ്ടത്തു നിന്ന് രാജകുമാരിക്കാണ് ഇവർ ടിക്കറ്റെടുത്തത്. മാങ്ങാ ത്തൊട്ടിക്ക് സമീപം വച്ച് കുഞ്ഞി ന് വിറയൽ അനുഭവപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളും ബസി ലെ മറ്റ് യാത്രക്കാരുമൊക്കെ എന്തു ചെയ്യണമെന്നറിയാതെ വി ഷമിച്ചു. പക്ഷേ ഇനി ബസ് ആശുപത്രിയിലെത്തിയ ശേഷം മാത്രം നിർത്തിയാൽ മതിയെന്ന് ബസ് ഡ്രൈവർ ടോബിൻ തോമസും കണ്ടക്‌ടർ കെ.ആർ.പ്രവീണും തീരുമാനിച്ചു. വഴിയിൽ കൈ കാണിച്ചവരെയൊന്നും കയറ്റാതെ ബസ് വേഗത്തിൽ ഓടിയെ ത്തിയത് രാജകുമാരി ദേവമാതാ ആശുപത്രിയിലേക്ക്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

5 കിലോമീറ്ററിനിടയിൽ ഇറ ങ്ങേണ്ട ചില യാത്രക്കാരും ബസിലുണ്ടായിരുന്നു. തങ്ങളുടെ സമ യത്തെക്കാൾ വിലപ്പെട്ടത് ഒരു കു ഞ്ഞിന്റെ ജീവനാണെന്നു ബോ ധ്യമുണ്ടായിരുന്ന അവരൊക്കെ രാജകുമാരിയിലെ ആശുപത്രിയിലെത്തിയ ശേഷമാണ് ബസിൽ നിന്ന് ഇറങ്ങിയത്. പനി കൂടി ഫി റ്റ്സ് ആയതാണ് കുഞ്ഞിനെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. കുട്ടിയുടെ നിലമെച്ചപ്പെട്ട ശേഷം ഇവർ ആശുപത്രിയിൽ നിന്ന് മടങ്ങി.കയ്യിൽ പണമില്ലാത്തതിനാൽ ആശുപത്രി ജീവനക്കാരാണ് ഇവർക്കു ഭക്ഷണം വാങ്ങി നൽ കിയത്. ഭാഷയ്ക്കും ദേശത്തിനുമപ്പുറമുള്ള മനുഷ്യത്വത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ സന്തോഷ ത്തിലാണ് ഈ കുടുംബം. ഒന്നര വർഷത്തോളമായി സ്വകാര്യ ബസിലെ ജീവനക്കാരായ ടോബിനും പ്രവീണും ഏതാനും ആഴ്ച മുൻപാണ് കട്ടപ്പന, നെടുങ്കണ്ടം, രാജകുമാരി റൂട്ടിലോടുന്ന സെന്റ് ജോസഫ് ബസിൽ ജീവനക്കാരാ യി എത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow