കട്ടപ്പന ടൗണിലെ പഴയ പഞ്ചായത്ത് കെട്ടിടം പൊളിച്ചു നീക്കുന്നു
കട്ടപ്പന ടൗണിലെ പഴയ പഞ്ചായത്ത് കെട്ടിടം പൊളിച്ചു നീക്കുന്നു. ഇതിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ ഒരു മാസത്തിനകം ഒഴിഞ്ഞു മാറണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകി.ഗാന്ധി സ്ക്വയർ നവീകരണത്തിന്റെ ഭാഗമായിട്ടാണ് കെട്ടിടം പൊളിക്കുന്നത്.ഇന്ന് ചേർന്ന കൗൺസിൽ
യോഗത്തിലാണ് സുപ്രധാന തീരുമാനം.കെട്ടിടം പൊളിച്ചു മാറ്റുന്നതിനൊപ്പം ഗാന്ധി സ്ക്വയർ നവീകരിക്കും.പുതിയ ഗാന്ധി പ്രതിമ സ്ഥാപിക്കും.ആളുകൾക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഒരുക്കും.പഴയ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷി ഭവൻ ഉൾപ്പടെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകി.പൊതുജനങ്ങൾക്ക് വിശ്രമിക്കുവാനും,സാംസ്കാരിക പരിപാടികൾ നടത്തുവാനും പറ്റുന്ന തരത്തിൽ ഗാന്ധി സ്ക്വയറിനെ മാറ്റിയെടുക്കണമെന്ന് വിവിധ സംഘടനകൾ നഗരസഭയോട് മുൻപ് ആവശ്യപ്പെട്ടിരുന്നു.നിലവിൽ വാഹന പാർക്കിംഗിനായി ഗാന്ധി സ്ക്വയർ ലേലത്തിൽ നൽകിയിരിക്കുകയാണ്.




