അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചു : മൂന്നാറിൽ മകളുടെ കാൽ പിതാവ് ചവിട്ടി ഓടിച്ചു

Nov 21, 2023 - 08:57
 0
അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചു : മൂന്നാറിൽ മകളുടെ കാൽ പിതാവ് ചവിട്ടി ഓടിച്ചു
This is the title of the web page

മൂന്നാറിൽ അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച 15 കാരിയെ പിതാവ് ക്രൂരമായി മർദ്ദിച്ചതായി പരാതി. കുട്ടിയുടെ കാലൊടിയുകയും മൂക്കിന്റെ എല്ല് തകരുകയും ചെയ്തു. കുട്ടിയുടെ പിതാവ് പയറ്റുകാലായിൽ സോജി മാത്യു, സഹോദരി സോളി തോമസ്, മാതാവ് അച്ചാമ്മ എന്നിവർക്കെതിരെ മൂന്നാർ പോലീസ് കേസെടുത്തു. കുട്ടി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സോജിയുടെ മർദനത്തിൽ ഭാര്യ പ്രിയക്കും മൂത്തകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഭർത്താവുമായി പിണങ്ങി ബന്ധുവീട്ടിൽ ആയിരുന്നു പ്രിയയും കുട്ടികളും കഴിഞ്ഞിരുന്നത്. മൂന്നാഴ്ച മുമ്പ് പ്രിയയും മക്കളും സോജിയുടെ വീട്ടിൽ മടങ്ങിയെത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ ദിവസം സോജി വീട്ടിലെത്തുകയും വീണ്ടും വഴക്കുണ്ടാക്കുകയും ചെയ്തു. ഇതിനിടയിലാണ് ഭാര്യയെ മർദിച്ചത്. തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇളയ മകളുടെ കാൽ ചവിട്ടി ഓടിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow