നരിയംപാറ പുതിയകാവ് ദേവീ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവവും കാര്‍ത്തിക വിളക്കും 27ന് നടക്കും

Nov 20, 2023 - 18:13
 0
നരിയംപാറ പുതിയകാവ് ദേവീ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവവും കാര്‍ത്തിക വിളക്കും 27ന് നടക്കും
This is the title of the web page

കട്ടപ്പന നരിയംപാറ പുതിയകാവ് ദേവീ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവവും കാര്‍ത്തിക വിളക്കും 27ന് നടക്കും. രാവിലെ അഷ്ടദ്രവ്യ ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. 9.20ന് ക്ഷേത്ര മേല്‍ശാന്തി കൃഷ്ണന്‍ എബ്രാന്തിരി ഭണ്ടാര അടുപ്പില്‍ തീ പകരും. വൈകിട്ട് 6.30ന് 11,111 ദീപങ്ങള്‍ തെളിയിക്കുന്ന കാര്‍ത്തിക വിളക്കും ഉണ്ടായിരിക്കും. കാര്‍ത്തിക വിളക്കിലേക്കുള്ള ദീപം പകരുന്നത് സിനിമാ ടി.വി. താരങ്ങളായ ശൈത്യാ സന്തോഷും ഷീനാ സന്തോഷുമായിരിക്കും. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ക്ഷേത്രത്തില്‍ നിന്നും കട്ടയും വെള്ളവും മാത്രമേ നല്‍കുകയുള്ളു. കലവും പൂജാ സാധനങ്ങളും ഭക്ത ജനങ്ങള്‍ കൊണ്ടുവരേണ്ടതാണ്. പൊങ്കാല ഒന്നിന് 101 രൂപയായിരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാവിലെ 11 മുതല്‍ ഭക്ത ജനങ്ങള്‍ക്ക് പ്രസാദമൂട്ടും ഉണ്ടായിരിക്കുമെന്ന് പൊങ്കാല കമ്മിറ്റിക്ക് വേണ്ടി ജനറല്‍ കണ്‍വീനര്‍ ജെ. ജയകുമാര്‍, ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സുരേഷ് കുഴിക്കാട്ട്, ഭാരവാഹികളായ സോനു മഹേശന്‍, ആര്‍. പ്രകാശ് മംഗലത്ത്, ലെജു പമ്പാവാസന്‍ എന്നിവര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow