കട്ടപ്പന പള്ളിക്കവലയിൽ ഫുട്പാത്തിലെ തകർന്ന സ്ലാബ് മാറ്റാത്തതിൽ പ്രതിഷേധിച്ച് ചിരിക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വാഴ നട്ടു പ്രതിഷേധിച്ചു

Nov 20, 2023 - 17:28
 0

This is the title of the web page

കട്ടപ്പന പള്ളിക്കവലയിൽ ഫുട്പാത്തിലെ തകർന്ന സ്ലാബ് മാറ്റാത്തതിൽ പ്രതിഷേധിച്ച് ചിരിക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വാഴ നട്ടു പ്രതിഷേധിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന പള്ളിക്കവലയിൽ നൂറുകണക്കിന് വിദ്യാർത്ഥികളും കാൽനടക്കാരും സഞ്ചരിക്കുന്ന ഫുട്പാത്തിലെ സ്ലാബ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി.വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സ്ലാബുകൾ കാലപ്പഴക്കം ചെന്ന് അപകടവസ്ഥയിലാണ്. ഫുട്പാത്തിൽ വാഹനങ്ങൾ കയറ്റുന്നതാണ് സ്ലാബ് തകരാൻ കാരണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ ,ഓശാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ , ദീപ്തി നഴ്സറി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലേക്ക് ആയിരക്കണക്കിന് വിദ്യാർഥികളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്.

കൂടാതെ കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിലേക്ക് പോകാൻ ആളുകൾ ആശ്രയിക്കുന്നതും ഈ വഴിയെ തന്നെയാണ്.ഫുട്പാത്തിലെ സ്ലാബ് തകർന്നിട്ടും ഇത് നീക്കം ചെയ്യാത്ത പിഡബ്ല്യുഡി അധികൃതരുടെ നടപടിക്കെതിരെയാണ്  മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചത്.

ചിരി ക്ലബ്ബ് ജനറൽ സെക്രട്ടറി അശോക് ഇലവന്തിക്കൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.പൊതു ജനങ്ങളും സമരത്തിന്റെ ഭാഗമായി.ചിരി ക്ലബ്ബ് ഭാരവാഹികളായ വിബിൻ വിജയൻ ,പ്രിൻസ് മൂലേച്ചാലിൽ, മനോജ് പി.ജി, ജസ്റ്റിൻ തോമസ്, മനോജ് കുളക്കാട്ടുവയലിൽ, മനോജ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow