പെരിയാറ്റിൽ ഉപ്പുതറ തോണിത്തടി ഭാഗത്ത് മീൻ പിടിക്കാനിറങ്ങിയ ആൾ മുങ്ങിമരിച്ചു

Nov 19, 2023 - 13:24
 0
പെരിയാറ്റിൽ ഉപ്പുതറ തോണിത്തടി ഭാഗത്ത് മീൻ പിടിക്കാനിറങ്ങിയ ആൾ മുങ്ങിമരിച്ചു
This is the title of the web page

പെരിയാറ്റിൽ ഉപ്പുതറ തോണിത്തടി ഭാഗത്ത് മീൻ പിടിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു.കാഞ്ചിയാർ കിഴക്കേ മാട്ടുക്കട്ട സ്വദേശി പാപ്പി യെന്ന് വിളിക്കുന്ന കുറുപ്പക്കൽ സുധാകരന്റെ മൃതദേഹമാണ് ഉപ്പുതറ തോണിത്തടി ഭാഗത്ത് കണ്ടെത്തിയത്.കട്ടപ്പന ഫയർ ഫോഴ്സിന്റെ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.ഇന്നലെ രാത്രി മീൻ പിടിക്കുന്നതിനിടയിലാണ് സുധാകരനെ കാണാതായത്.സുധാകരനുംബന്ധുവും സുഹൃത്തും കൂടിയാണ് മീൻ പിടിക്കാനെത്തിയത്. പമ്പ് ഹൗസിന് എതിർ വശത്തായി രണ്ട് സ്ഥലത്തായാണ് ഇവർ ചൂണ്ടയിട്ട് മീൻ പിടിച്ചത്. രാത്രി 1.30 ഓടെ സുധാകരൻ വെള്ളത്തിൽ വീണു. കൂടെ ഉണ്ടായിരുന്നവർ സമീപത്ത് പരിശോധിക്കുന്നതിനിടയിൽ സുധാകരൻ വെള്ളത്തിൽ താഴുന്നത് കാണുകയും അടുത്തെത്തിയപ്പോൾ മുങ്ങിപ്പോകുകയുമായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കരയിൽ ഉണ്ടായിരുന്നവർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. രാവിലെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് 11 മണിയോടെ എത്തിയ കട്ടപ്പന ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കരക്കെത്തിയ മൃതദേഹം പോലീസ് പരിശോധനക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് അയച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സുധാകരന്റെ കൂടെ കുറുപ്പക്കൽ സുബാഷ് വാദ്യംകാവിൽ ബിജു എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. മരിച്ച സുധാകരൻ ആദിവാസി വിഭാഗത്തിൽ പെട്ടയാളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow