കട്ടപ്പനയിൽ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കോളേജ് വിദ്യാർത്ഥികൾക്ക് ശരീരികാസ്വാസ്ഥ്യം, വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലുള്ളവരാണ് വിദ്യാർത്ഥികൾ

കട്ടപ്പനയിൽ ഹോട്ടലിൽ നിന്നും അൽ-ഫാം കഴിച്ച വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.കോഴിക്കോട് എം ഇ എസ് കോളേജിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലുള്ളവരാണ് വിദ്യാർത്ഥികൾ. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.ഇടുക്കികവലയിലുള്ള മാസ്സ് ഹോട്ടലിൽ നിന്നുമാണ് ഇവർ ഭക്ഷണം കഴിച്ചത്.കഴിച്ചയുടൻ 2
വിദ്യാർത്ഥികൾക്കാണ് അസ്വസ്ഥത ഉണ്ടായത്.ഒരു വിദ്യാർത്ഥിനിക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.ഒപ്പമുണ്ടായിരുന്ന അധ്യാപകർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.ഇവരുടെ പരാതിയിൽ രാത്രിയിൽ തന്നെ പൊലീസും കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗവും ഹോട്ടലിൽ എത്തിയിരുന്നു.കൂടുതൽ പരിശോധനയ്ക്കായി ഭക്ഷണത്തിന്റെ സാമ്പിൾ ആരോഗ്യ വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഇത് ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറും.