കട്ടപ്പന പാറക്കടവ് ശാന്തിപ്പടി തോട്ടിൽ വെള്ളം പതഞ്ഞെഴുകിയത് ആശങ്ക ഉയർത്തുന്നു

കട്ടപ്പന പാറക്കടവ് ശാന്തിപ്പടി ഭാഗത്ത് തോട്ടിൽ വെള്ളം പതഞ്ഞൊഴുകിയത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. വെള്ളത്തിൽ നിന്ന് രൂക്ഷമായ ദുർഗന്ധവും ഉയർന്നു.ഇത് പ്രദേശവാസികളെ ദുരിതത്തിലാക്കി.പല ലോൺട്രി യൂണിറ്റുകളും തുണികൾ അലക്കുന്നത് ഈ ഭാഗത്താണ്.ഇതിലെ രാസവസ്തുക്കളുടെ സാന്നിദ്ധ്യമാകാം വെള്ളം പതഞ്ഞൊഴുകാൻ കാരണമെന്നാണ് സൂചന. വെള്ളത്തിൽ മാലിന്യം കലർത്തിയവർക്കെതിരെ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
നിരവധി പേരാണ് കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഈ തോടിനേ ആശ്രയിക്കുന്നത്.എന്നാൽ പലപ്പോഴും മലിനജലമാണ് തോട്ടിലൂടെ ഒഴുകുന്നത്.നഗരസഭാ ആരോഗ്യ വിഭാഗവും ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കുന്നില്ല.