ഉപ്പുതറയിൽ 10 ദിവസത്തെ ദുരന്ത നിവാരണ പഠന ക്യാമ്പിന് തുടക്കമായി

ഉപ്പുതറ: ഉപ്പുതറ ഗ്രാമ പഞ്ചായത്തിന്റെയും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഡിസാസ്റ്റര് മാനേജ്മെൻറ് പ്രോഗ്രാമിന്റെയും ഭൂമിശാസ്ത്രം വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ 10 ദിവസത്തെ ദുരന്ത നിവാരണ പഠന ക്യാമ്പിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ജെയിംസ് കെ. ജേക്കബ് അധ്യക്ഷ പ്രസംഗം നടത്തി ക്യാമ്പിന് തുടക്കം കുറിച്ചു.
സ്റ്റാഡിങ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്തിലെ മറ്റ് വാർഡ് മെംബര്മാർ, പഞ്ചായത്ത് ജീവനക്കാർ,ആശ വർക്കർമാർ,ICDS മെംബര്മാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, കാലടി സർവകലാശാലയിലെ അധ്യാപകരും വിദ്യാർഥികളും സന്നിഹിതരായി. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 18 വർഡുകളിലേയും ദുരന്ത സാധ്യതകൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഭൂപ്രദേശങ്ങളേയും ജനവിഭാഗങ്ങളേയും പഠന വിധേയമാക്കുന്നതാണ്.