ബോംബ് നിർമിച്ചത് അത്താണിയിലെ ഫ്ലാറ്റിൽ; തെളിവുകൾ ലഭിച്ചു

Nov 1, 2023 - 12:11
 0
ബോംബ് നിർമിച്ചത് അത്താണിയിലെ ഫ്ലാറ്റിൽ; തെളിവുകൾ ലഭിച്ചു
This is the title of the web page

കൊച്ചി ; കളമശേരിയിൽ സ്ഫോടനത്തിനുപയോഗിച്ച ബോംബ് നെടുമ്പാശേരി അത്താണിയിലെ ഫ്ലാറ്റിലാണു നിർമിച്ചതെന്ന പ്രതി ഡൊമിനിക് മാർട്ടിന്റെ മൊഴി ശരിവയ്ക്കുന്ന തെളിവുകൾ പൊലീസിനു ലഭിച്ചു. റിമോട്ടുകളും ബോംബ് നിർമിക്കാനുപയോഗിച്ചതിന്റെ ബാക്കി ബാറ്ററി, വയറുകൾ എന്നിവയും പൊലീസ് ഇവിടെനിന്നു കണ്ടെടുത്തു. മാർട്ടിനെയും കൂട്ടിയായിരുന്നു തെളിവെടുപ്പ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്ഫോടനത്തിനുശേഷം ഫ്ലാറ്റിൽ മടങ്ങിയെത്തി റിമോട്ടുകൾ ഇവിടെ സൂക്ഷിച്ച ശേഷമാണു കൊരട്ടിയിലെ ഹോട്ടലിലേക്കു പോയതെന്നു മാർട്ടിൻ വിശദീകരിച്ചു.ബോംബ് നിർമാണവസ്തുക്കൾ സംഘടിപ്പിച്ചതു മുതൽ ബോംബുണ്ടാക്കിയതു വരെയുള്ള എല്ലാ കാര്യങ്ങളും പ്രതി വിശദമാക്കി. നിർമാണത്തിന്റെ ചില ഘട്ടങ്ങൾ ചെയ്തും കാണിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്ഫോടനദിവസം രാവിലെ മുതൽ കൊരട്ടി സ്റ്റേഷനിൽ കീഴടങ്ങുംവരെ മാർട്ടിനൊപ്പം മറ്റാരുമുണ്ടായിരുന്നില്ലെന്നതു പൊലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്. അന്നത്തെ പ്രവൃത്തികൾക്കെല്ലാമുള്ള തെളിവുകൾ മാർട്ടിന്റെ പക്കൽനിന്നു തന്നെ ലഭിച്ചു. ഫോൺ കോൾ വിവരങ്ങളും ഡിജിറ്റൽ ഇടപെടലുകളും മാർട്ടിന്റെ മൊഴി ശരിവയ്ക്കുന്നതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഫൊറൻസിക്, വിരലടയാള വിദഗ്ധരും ബോംബ് നിർവീര്യമാക്കൽ യൂണിറ്റും പരിശോധനയിൽ പങ്കെടുത്തു.വൈകിട്ട് സെഷൻസ് കോടതിയിൽ ഹാജരാക്കിയ മാർട്ടിനെ ഈ മാസം 29 വരെ റിമാൻഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്കയച്ചു. കേസ് സ്വന്തം നിലയിൽ വാദിക്കാൻ മാർട്ടിനു കോടതി അനുവാദം നൽകി. മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡിനു പൊലീസ് ഇന്ന് അപേക്ഷ നൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow