ഇടുക്കി മെഡിക്കൽ കോളേജിൽ രോഗികൾക്ക് ഉപയോഗിക്കുവാൻ വാട്ടർ പ്യൂരിഫയർ നൽകി ജെ സി ഐ ഇടുക്കി ഗ്രീൻ സിറ്റി

Oct 30, 2023 - 14:48
 0
ഇടുക്കി മെഡിക്കൽ കോളേജിൽ രോഗികൾക്ക് ഉപയോഗിക്കുവാൻ വാട്ടർ പ്യൂരിഫയർ നൽകി ജെ സി ഐ ഇടുക്കി ഗ്രീൻ സിറ്റി
This is the title of the web page

ഒരു സമൂഹത്തിൽ ഏറെ ആവശ്യമുള്ള സാധനങ്ങൾ ദീർഘകാലം നീണ്ടുനിന്ന് പ്രയോജനം ലഭിക്കത്തക്ക വിധത്തിൽ ഉപയോഗിക്കുവാൻ സാധിക്കുന്ന ജെസിഐയുടെ വൺ ലോക്കൽ ഓർഗനൈസേഷൻ വൺ സസ്‌റ്റൈനബിൾ പ്രോജക്റ്റിന്റെ ഭാഗമായാണ് ഇടുക്കി മെഡിക്കൽ കോളേജിലെ രോഗികൾക്കും ജീവനക്കാർക്കും ഉപയോഗിക്കത്തക്ക വിധത്തിൽ വാട്ടർ പ്യൂരിഫയർ ജെ സി ഐ സംഭാവന ചെയ്തത്. ചൂടുവെള്ളവും തണുത്ത വെള്ളവും ഉൾപ്പെടെ ഈ പ്യൂരിഫയർ വഴി രോഗികൾക്ക് ഉപയോഗിക്കാം. ആശുപത്രി സൂപ്രണ്ട് ഡോക്ടർ സുരേഷ് വർഗീസ് വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സാമൂഹിക പ്രവർത്തനങ്ങൾ വിവിധ സന്നദ്ധ സംഘടനകൾ ഏറ്റെടുത്ത് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ആദ്യപടിയായാണ് ഈ പ്രവർത്തനം നടത്തിയത് എന്ന് ജെസിഐ ഇടുക്കി ഗ്രീൻ സിറ്റിയുടെ പ്രസിഡണ്ട് സയോൺ ജോസഫ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സയോൺ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ സതീശൻ പി എൻ , രഞ്ജിത്ത് ലൂക്കോസ്, ബിനോയി സെബാസ്റ്റ്യൻ,റെജി ജോൺ ,എബി ജെയിംസ്,ജോൺസൺ ജോൺ , ബിനീഷ് മാത്യു,മനു ഗോപിനാഥ് , ഡർഫി സൈമൺ,അനൂപ് മാത്യു എന്നിവർക്ക് പുറമെ മെഡിക്കൽ കോളേജ് ജീവനക്കാരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow