ജില്ലാ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു : പരാതികള്‍ ഡിസംബര്‍ 9 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം

Oct 28, 2023 - 17:53
 0
ജില്ലാ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു : പരാതികള്‍ ഡിസംബര്‍ 9  വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം
This is the title of the web page

ജില്ലയില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. എല്ലാ താലൂക്ക് ഇലക്ഷന്‍ വിഭാഗങ്ങളിലും, വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പട്ടിക പരിശോധനയ്ക്ക് ലഭിക്കും. കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ ഡിസംബര്‍ 9 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആക്ഷേപങ്ങള്‍ പരിശോധിച്ചും അപാകതകള്‍ പരിഹരിച്ചതിനും ശേഷം അന്തിമ വോട്ടര്‍ പട്ടിക 2024 ജനുവരി 5 ന് പ്രസിദ്ധീകരിക്കും. 18 വയസ്സ് പൂര്‍ത്തിയായ യുവജനങ്ങള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മുന്‍കൂറായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും അപേക്ഷിക്കാം. 17 വയസുകാരെ, 18 വയസ്സ് പൂര്‍ത്തിയാകുന്നതിനനുസരിച്ച് മാത്രമേ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളു.

തിരിച്ചറിയില്‍ കാര്‍ഡിലെ തെറ്റ് തിരുത്തല്‍, മേല്‍വിലാസം മാറ്റം, വോട്ടര്‍കാര്‍ഡ് മാറ്റം, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തല്‍ എന്നിവ അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് നിര്വഹിക്കാവുന്നതാണ്. ഇ-സേവന കേന്ദ്രങ്ങള്‍ മുഖേനയോ, www.voters.eci.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് മുഖേനയോ ബി.എല്‍.ഒ മാരുടെ സഹായത്തോടുകൂടിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം .

വിശദ വിവരങ്ങള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.eci.gov.in ല്‍ ലഭ്യമാണ്. എല്ലാ പുതിയ വോട്ടര്‍മാരും അവസരം പരമാവധി പ്രയോജനപ്പെടുത്തി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow