നെടുങ്കണ്ടം തൂക്കുപാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

കാഞ്ഞിരപ്പള്ളി പാറമട പടിഞ്ഞാട്ട് കോളനി കയ്യാലക്കൽ സിജു (42) ആണ് മരിച്ചത്.രാവിലെയാണ് ഇയാളെ തൂക്കുപാലം ബസ് സ്റ്റാൻഡിന് സമീപം പണി നടക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാൾ എങ്ങനെ തൂക്കുപാലത്ത് എത്തിയത് എന്നത് അടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. ബന്ധുക്കളുമായി ബന്ധപ്പെടുവാൻ പോലീസ് സംഘം കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചു.