ഭൂനിയമ ഭേദഗതിയിൽ ജനങ്ങൾ ഒറ്റക്കെട്ട് : മന്ത്രി റോഷി ആഗസ്റ്റിൻ. ചെറുതോണി.
ഭൂ നിയമ ഭേദഗതിയിൽ ഇടുക്കി ജില്ലയിലെ ജനങ്ങൾ ഒറ്റക്കെട്ടാണെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി ആഗസ്റ്റിൻ പറഞ്ഞു. ജനങ്ങൾക്കായി നിയമം കൊണ്ടുവന്ന സർക്കാരിനുള്ള പിന്തുണയുടെ തെളിവാണ് സി വി വർഗീസ് നയിച്ച ജനകീയ വിജയ സന്ദേശാ യാത്രക്ക് ലഭിച്ച ജന ലക്ഷങ്ങളുടെ പിന്തുണ യെന്നും മന്ത്രി പറഞ്ഞു. ചെറുതോണിയിൽ ജാഥയെ വരവേറ്റ ശേഷം സ്വീകരണ സമ്മേളനത്തിൽ അഭിവാദ്യ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. ഇടുക്കി കൂടുതൽ മുന്നേറ്റത്തിലേക്ക് പോകുകയാണ്. വാണിജ്യ സ്ഥാപനങ്ങൾ കൂടി നിർമിക്കാൻ നിയമനുമതി ആകുന്നത്തോടെ ഇടുക്കി ബഹുദൂരം മുന്നോട്ട് പോകും. പിണറായി സർക്കാർ ഇടുക്കിയിലെ ഭൂമിപ്രശ്നങ്ങൾക്കാകെ പരിഹാരം കണ്ടു കഴിഞ്ഞു.
ചട്ടങ്ങളുടെ രൂപീകരണം ഉടൻ പൂർത്തിയാക്കും. ജനങ്ങളുടെ കൂട്ടായ്മയും പിന്തുണയും ഇനിയും സർക്കാരിന് ഉണ്ടാകണം.250 കിലോമീറ്റർ കൽനടയായി യാത്ര ചെയ്തു ജനങ്ങളോട് നേരിട്ട് ഭൂ നിയമ ഭേദഗതിയെ കുറിച്ച് സംവദിച്ച ജാഥ ക്യാപ്ടൻ സി വി വർഗീസിനെയും ജാഥ അംഗങ്ങളെയും അകമഴിഞ്ഞ് അഭിനന്ദിക്കുന്നതയും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു