ഉപതിരഞ്ഞെടുപ്പ് : അന്തിമ വോട്ടർ പട്ടിക നവംബർ 14 ന്
ജില്ലയിലെ തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ഉപതെരഞ്ഞെടുപ്പിനുള്ള പോളിംഗ് സ്റ്റേഷനുകള്‍ക്കോ വോട്ടെണ്ണല്‍ കേന്ദ്രത്തിനോ മാറ്റം ആവശ്യമുണ്ടോയെന്ന കാര്യം പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ ഗ്രാമപഞ്ചായത്തുകളിലെ വരണാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്കി.
മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ മൂലക്കട, നടയാര്‍ , ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ മാവടി, കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ നെടിയകാട് എന്നീ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക .
ഒക്‌ടോബര്‍ 20 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇത് സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും https://www.sec.kerala.gov.in/ എന്ന സൈറ്റിലൂടെ നവംബര്‍ 4 ന് വൈകുന്നേരം 5 മണി വരെ ഓണ്‍ലൈനായി സ്വീകരിക്കും. നവംബര്‍ 14 ന് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.