ഇടുക്കി നെടുംകണ്ടം ബാലഗ്രാമിൽ മരം വീണ് വീട് തകർന്നു
കഴിഞ്ഞ രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് അപകടം.കുടുംബാംഗങ്ങൾ തലനാരിഴയ്ക്കു രക്ഷപെടുകയായിരുന്നു.ബാലഗ്രാം ഗജേന്ദ്രപുരം സ്വദേശി സജീലയുടെ വീടാണ് തകർന്നത്. പുലർച്ചെ 3.15 ഓടെയാണ് അപകടം. വീടിന് സമീപത്തെ ഉണക്ക മരം കടപുഴകി വീഴുകയായിരുന്നു. സജീലയും കുഞ്ഞും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മരം വീണ് വീടിന്റെ മേൽകൂരയിലെ ആസ്ബറ്റോസ് തകർന്ന് വീടിനുള്ളിലേയ്ക് വീണു. കുഞ്ഞു കിടന്നിരുന്ന കട്ടിലിന്റെ ഭാഗത്തെയാക്കാണ് ആസ്ബാറ്റോസ് വീണത്.
കഴിഞ്ഞ രാത്രിയിൽ ഹൈറെഞ്ചിൽ തമിഴ്നാട് അതിർത്തി മേഖലയോട് ചേർന്ന പ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്തത്. ഉരുളപൊട്ടൽ മണ്ണിടിച്ചിൽ സാധ്യത നിലക്കുന്ന പച്ചടി മേഖലയിൽ ജാഗ്രത നിർദേശം തുടരുകയാണ്. കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായി ഇവിടെ മുക്കാൽ ഏക്കർ കൃഷി ഭൂമി നശിച്ചിരിന്നു.