വണ്ടിപ്പെരിയാർ 62-ആം മൈലിന് സമീപം യുവാവിനെ കെഎസ്ആർടിസി ബസ് ഇടിച്ചിട്ട്നിർത്താതെ പോയതായി പരാതി.അപകടത്തിൽ യുവാവിന് സാരമായ പരിക്കേറ്റു

വണ്ടിപ്പെരിയാർ 62-ആം മൈൽ പള്ളിപ്പടിക്ക് സമീപത്ത് വച്ചാണ് കെഎസ്ആർടിസി ബസ് യുവാവിനെ ഇടിച്ചിട്ട് നിർത്താതെ പോയതായി ഇന്ന് പരാതി അറിയിച്ചിരിക്കുന്നത്. അപകടത്തിൽ യുവാവിന് സാരമായ പരിക്ക് ഏറ്റിട്ടുമുണ്ട്. വണ്ടിപ്പെരിയാർ 62ആം മൈൽ പള്ളിപ്പടി സ്വദേശിയായ സുനിലിനെയാണ് കെഎസ്ആർടിസി ബസ് ഇടിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.കുമളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ് വളവ് തിരിഞ്ഞ് പോകുന്നതിനിടെ റോഡരികിൽ നിന്നിരുന്ന സുനിലിനെ ബസിന്റെ പുറകുവശം ഇടിക്കുകയായിരുന്നുവെന്നാണ് അപകടം സംഭവിച്ച സുനിൽ പറയുന്നത്.
വളവ് തിരിഞ്ഞു വന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയർ റോഡിൽ നിന്നും ഇറങ്ങി സുനിൽ നിന്ന ഭാഗത്തേക്ക് വരികയും ബസ്സിന്റെ പുറകുവശം സുനിലിനെ ഇടിക്കുകയും ആയിരുന്നു.അപകടത്തിൽ സുനിലിന് പുറത്തും കൈയ്ക്കും പരിക്കേറ്റു.
അപകടത്തെത്തുടർന്ന് ബോധമറ്റുവീണ സുനിലിനെ നാട്ടുകാർ ചേർന്ന് വണ്ടിപ്പെരിയാർ സി എച്ച് സിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചു.തന്നെ KSRTC ബസ് ഇടിച്ചിട്ട് നിർത്താതെപോയ സംഭവത്തിൽ വണ്ടി പെരിയാർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് സുനിൽ.