മാലിന്യ ശേഖരണത്തിന്റെ നല്ല പാഠവുമായി എം.ഇ.എസ് സ്കൂൾ വിദ്യാർഥികൾ

Oct 23, 2023 - 16:47
 0
മാലിന്യ ശേഖരണത്തിന്റെ നല്ല പാഠവുമായി എം.ഇ.എസ് സ്കൂൾ വിദ്യാർഥികൾ
This is the title of the web page

ആമയാർ: പേനയും പുസ്തകവുമായി ക്ലാസ് മുറികളുടെ ചുവരുകൾക്കുള്ളിൽ നിന്നും പ്രകൃതിയെ നശിപ്പിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ കളത്തിലിറങ്ങി നല്ല പാഠം പകർന്നു നൽകുകയാണ് വണ്ടൻമേട് എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വോളണ്ടിയേഴ്സ് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വണ്ടൻമേട് പഞ്ചായത്ത് ഹരിത കർമസേനയോടൊപ്പമാണ് വിദ്യാർഥികൾ വീടുകൾ തോറും കയറി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ രംഗത്തിറങ്ങിയത്. മാലിന്യങ്ങൾ ശേഖരിക്കൽ മാത്രമല്ല പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാക്കുന്ന ദൂഷ്യ വശങ്ങളെ കുറിച്ച് ബോധവൽക്കരണവും നൽകിയാണ് ഓരോ വീട്ടിൽ നിന്നും വോളണ്ടിയേഴ്സ് മടങ്ങിയത്. വീട്ടുകാരും ഏറെ കൗതുകത്തോടെയാണ് കുട്ടികളുടെ ബോധവൽക്കരണത്തെ ശ്രവിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാനത്തുടനീളം ഹരിത കർമ സേനയുടെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യ ശേഖരണ പ്രവർത്തനം നേരിട്ട് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്തവണ വിദ്യാർഥികളും രംഗത്തിറങ്ങിയത്. വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് ഹരിത കർമ സേന അംഗമായ ധന്യ, എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ അബ്ദുൾ റഷീദ് പി.പി എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow