ഉപ്പുതറയിൽ വനിതകൾക്കായി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടന്നു
ഉപ്പുതറ:കേരളാ സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുളള ആരോഗ്യ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും "ഷീ" എന്ന പേരിൽ സംഘടിപ്പിച്ചു.ഉപ്പുതറ കമ്യൂണിറ്റി ഹാളിൽ നടന്ന ക്യാംപയിൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ. ജെയിംസ് ഉത്ഘാടനം ചെയ്തു.ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷീബ സത്യനാഥ് അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെയിംസ് തോക്കൊമ്പിൽ, ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, മിനി രാജു , എന്നിവർ പ്രസംഗിച്ചു , ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ ഡോ: കെ മനുലാൽ , ഡോ: എസ് സേതു ലക്ഷ്മി , എന്നിവർ നേതൃത്വം നല്കി .വിവിധ രോഗങ്ങൾക്കായുള്ള പരിശോധനയും മരുന്ന് വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു.